പ്രതിഷേധം തുടങ്ങും മുൻപെ ഡൽഹിയിലെങ്ങും അറസ്റ്റുകൾ, വിമാനതാവളത്തിൽ ദീപ്കെയുടെ അറസ്റ്റ്, പിണറായി വിജയനടക്കം ഇടത് നേതാക്കളും കസ്റ്റഡിയിൽ
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

മുഖ്യ തിരെഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള സിജെപി പ്രതിഷേധം ഡല്ഹിയില് ആരംഭിക്കും മുന്പ് തന്നെ അറസ്റ്റുകളുമായി ഡല്ഹി പോലീസ്. ഡിജിറ്റല് കണ്ടന്റ് ക്രിയേറ്ററും യൂട്യുബറുമായ ധ്രുവ് റാഠിയെ പോലീസ് ഗുഡ്ഗാവിലെ വസതിയിലെത്തിയാണ് കസ്റ്റഡിയിലെടുതത്. സിജെപിയുടെ ലീഗല് ഹെഡായ രത്നാ സിങ്ങിനെയും ഡല്ഹി പോലീസ് തടങ്കല് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്.സിജെപി പ്രതിഷേധം തുടങ്ങുന്നതിന് മണിക്കൂറുകള്ക്ക് മുന്പെയായിരുന്നു ഈ അറസ്റ്റുകള്. അറുനൂറിലധികം വിദ്യാര്ഥികളെ പോലീസ് ഇതിനകം കസ്റ്റഡിയിലെടുത്തുകഴിഞ്ഞു. ജന്തര് മന്തറും പരിസരവും കടുത്ത പോലീസ് നിയന്ത്രണത്തിലാണ്. സമരത്തിന് ഐക്യദാര്ഡ്യവുമായി എത്തിയ ഇടത് നേതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്ത്. സിപിഎം ദേശീയ നേതാവായ എം എ ബേബിയും മുന് മുഖ്യമന്ത്രി പിണറായി വിജയനുമടക്കമുള്ള നേതാക്കള് കസ്റ്റഡിയിലാണ്. ശ്രീമതി ടീച്ചര്, കെ കെ ശൈലജ, ജോണ് ബ്രിട്ടാസ് തുടങ്ങിയ നേതാക്കളും ഇതില് ഉള്പ്പെടുന്നു. കേരള ഹൗസിന് മുന്നില് മാര്ച്ചിനൊരുങ്ങുന്നതിനിടെയാണ് എം വി ഗോവിന്ദന്, വൃന്ദ കാരാട്ട് അടക്കമുള്ള സിപിഎം നേതാക്കള് കസ്റ്റ്ഡിയിലായത്.




