സഹകരണ ബാങ്കുകളിലെ ED റെയ്ഡ്; നിര്ണായക രേഖകള് പിടിച്ചെടുത്തെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളില് നടത്തിയ മിന്നല് പരിശോധനയിൽ നിര്ണായക രേഖകൾ പിടിച്ചെടുത്തെന്ന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അങ്കമാലി അര്ബന് സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയില് 38 വസ്തുവകകളുടെ രേഖകളും ഡിജിറ്റല് ഉപകരണങ്ങളും പിടിച്ചെടുത്തതായി ഇഡി അറിയിച്ചു.
വ്യാജ ലോണ് ഇടപാടുകളുമായി ബന്ധപ്പെട്ട വിവിധ രേഖകളും മൊബൈല് ഫോണുകളുമാണ് കണ്ടെടുത്തിരിക്കുന്നത്. പരിശോധനയുടെ ഭാഗമായി 1.82 കോടി രൂപ നിക്ഷേപമുണ്ടായിരുന്ന രണ്ട് ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ടുകള് മരവിപ്പിച്ചുവെന്നും ഇഡി വാര്ത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.തെന്നല ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് മരവിപ്പിച്ചത് 24.50 ലക്ഷത്തിന്റെ 20 സ്ഥിരനിക്ഷേപ അക്കൗണ്ടുകളാണെന്നും ഇഡി അറിയിച്ചു. അതേസമയം കുട്ടനെല്ലൂര് ബാങ്കുമായി ബന്ധപ്പെട്ട പിഎംഎല്എ കേസിലും നിര്ണായക രേഖകള് കണ്ടെടുത്തെന്നും പിടിച്ചെടുത്തത് പ്രതികള്ക്ക് ലോണ് അനുവദിച്ചതുമായി ബന്ധപ്പെട്ട രേഖകളാണെന്നും ഇഡി അറിയിച്ചു.
550 കോടിയോളം രൂപയുടെ 27 സഹകരണ സംഘം തട്ടിപ്പ് കേസുകളിലാണ് അന്വേഷണം തുടരുന്നത്. മൂന്ന് സഹകരണ ബാങ്കുകള് കേന്ദ്രീകരിച്ചായിരുന്നു കഴിഞ്ഞ ദിവസം ഇഡി പരിശോധന നടത്തിയത്. കൊച്ചി, കോഴിക്കോട് ഇഡി യൂണിറ്റുകളുടെ നേതൃത്വത്തില് എറണാകുളം, തൃശൂര്, കോഴിക്കോട് ജില്ലകളിലായിരുന്നു പരിശോധന. കള്ളപ്പണം വെളുപ്പിക്കല് തടയല് പ്രകാരം രജിസ്റ്റര് ചെയ്ത കേസിലാണ് ഇഡി നടപടികള്




