2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്: പിണറായി വിജയന് അനുകൂല നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 13, ചൊവ്വ | 09:14 AM
പങ്കുവെക്കുക:
സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്: പിണറായി വിജയന് അനുകൂല നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍
സിഎംആര്‍എല്‍ – എക്‌സാലോജിക് കേസ്: പിണറായി വിജയന് അനുകൂല നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍കേരളപ്രഭാതം


കൊച്ചി: സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയന് അനുകൂല നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍. കെ എം ഷാജഹാന്‍ വിശ്വാസ്യത ഇല്ലാത്ത ഹര്‍ജിക്കാരന്‍. ഇഡി കണ്ടെത്തലുകള്‍ അപര്യാപ്തമായതിനാലാണ് പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

ഹര്‍ജിക്കാരനായ കെ എം ഷാജഹാനെതിരെ സര്‍ക്കാര്‍ രംഗത്തെത്തി. കോടതി അലക്ഷ്യ നടപടി നേരിടുന്നയാളാണ് ഷാജഹാനെന്നും വിശ്വാസ്യതയുള്ള ഹര്‍ജിക്കാരന്‍ അല്ലെന്നും കോടതിയില്‍ അറിയിച്ചു. പൊതുതാല്പര്യ സ്വഭാവമുള്ള ഹര്‍ജിയാണ് എന്ന് എജി അറിയിച്ചു. സിംഗിള്‍ ജഡ്ജിന് മുന്‍പാകെ ഇക്കാര്യം പറഞ്ഞിരുന്നുവെന്നും വ്യക്തമാക്കി.

കോടതി ഉത്തരവ് ഇല്ലെങ്കിലും സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ വിജിലന്‍സിന് കേസെടുക്കാമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്. ഗുരുതര കുറ്റമെങ്കില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാമെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവിനെ എതിര്‍ക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ അപ്പീല്‍ അനുമതി അപേക്ഷ പരിഗണിക്കവേയാണ് നിരീക്ഷണം.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)