തൂവല് ആസ്വദിക്കാം; അടുത്താല് അപകടം ഉറപ്പ്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

തിരുവനന്തപുരം: ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന പോക്സോ കേസ് പ്രതി തിക്കുറിശി സ്വദേശി സ്റ്റീഫൻ രാജ് (36) പൊലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപെട്ടു.
തിരുവനന്തപുരം: ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന പോക്സോ കേസ് പ്രതി പൊലീസിന്റെ കണ്ണ് വെട്ടിച്ച് രക്ഷപെട്ടു. തിക്കുറിശി സ്വദേശി സ്റ്റീഫൻ രാജ് (36) ആണ് ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കടന്നുകളഞ്ഞത്.
വ്യാഴാഴ്ച രാവിലെയോടെയായിരുന്നു സംഭവം. ടോയ്ലെറ്റിൽ പോകണമെന്ന് ആവശ്യപ്പെട്ട പ്രതിയെ കാവലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥർ പുറത്തുനിർത്തി ഉള്ളിലേക്ക് കയറ്റിവിടുകയായിരുന്നു. ഈ സമയം പൊലീസുകാരുടെ ശ്രദ്ധതിരിച്ചുവിട്ടാണ് ഇയാൾ മുറിക്ക് പുറത്തിറങ്ങി രക്ഷപെട്ടത്.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം 26-നാണ് മാർത്താണ്ഡം വനിതാ പൊലീസ് സ്റ്റേഷൻ അധികൃതർ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് റിമാൻഡിലായ പ്രതിക്ക് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശാരിപ്പള്ളം മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്.
സംഭവത്തിൽ ആശാരിപ്പള്ളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ തുടങ്ങി പ്രധാന കേന്ദ്രങ്ങളിലെല്ലാം ഇയാൾക്കായി തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.




