2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ഞങ്ങളുടെ നേതാക്കളെ എവിടേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്ന് അറിയില്ല, ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ സമരം തുടരും: സിജെപി

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 10, ശനി | 03:43 PM
പങ്കുവെക്കുക:
ഞങ്ങളുടെ നേതാക്കളെ എവിടേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്ന് അറിയില്ല, ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ സമരം തുടരും: സിജെപി
ഞങ്ങളുടെ നേതാക്കളെ എവിടേക്കാണ് കൊണ്ടുപോയിരിക്കുന്നതെന്ന് അറിയില്ല, ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കും വരെ സമരം തുടരും: സിജെപികേരളപ്രഭാതം


ഡല്‍ഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവയ്ക്കുന്നതുവരെ സമരം തുടരുമെന്ന് സിജെപി. ഡല്‍ഹി നഗരത്തിലെ സമ്പൂര്‍ണ അടച്ചിടലിനേയും സമാധാനപരമായി പ്രതിഷേധിച്ച ആയിരക്കണക്കിന് യുവാക്കളെ പൊലീസ് തടവിലാക്കിയതിനേയും സിജെപി പ്രതിനിധികളും ഇടത് വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളും ശക്തമായി അപലപിച്ചു.സിജെപി, എസ്എഫ്‌ഐ, എഐഎസ്എഫ് നേതാക്കള്‍ സംയുക്ത വാര്‍ത്താ സമ്മേളനം നടത്തിയാണ് ഡല്‍ഹി പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. (CJP states that protest will continue until Gyanesh Kumar resigns)

അഭിജിത്ത് ദീപ്‌കെ ഉള്‍പ്പെടെയുള്ള നേതാക്കളെ എവിടെയാണ് തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത് എന്ന് പോലും അറിയില്ലെന്നും പ്രക്ഷോഭകരെ പൊലീസ് ക്രൂരമായി മര്‍ദിക്കുന്നുവെന്നും സിജെപി കുറ്റപ്പെടുത്തി. ഡല്‍ഹിയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. പ്രധാന നേതാക്കളെ കസ്റ്റഡിയിലെടുത്താലും അവരുടെ അസാന്നിധ്യത്തിലും മറ്റുള്ളവര്‍ പ്രക്ഷോഭം തുടരും. സമാധാനപരമായി പ്രതിഷേധിക്കാനുള്ള പൗരന്റെ അവകാശങ്ങളും സഞ്ചാര സ്വാതന്ത്ര്യവും ഹനിക്കപ്പെടുകയാണെന്നും സിജെപി നേതാക്കള്‍ കുറ്റപ്പെടുത്തി.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)