നിയമസഭയിൽ മുഖ്യമന്ത്രി അവതരിപ്പിച്ച ഗ്യാനേഷിനെതിരായ പ്രമേയം കത്തിച്ച് ബിജെപി
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

തിരുവനന്തപുരം: നിയമസഭയിൽ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം കത്തിച്ച് ബിജെപി പ്രതിഷേധം. നിയമസഭാ മാർച്ച്നിടെയാണ് ബിജെപി നേതാക്കളും പ്രവർത്തകരും പ്രമേയം കത്തിച്ചത്. ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു നിയമസഭയിൽ വി ഡി സതീശൻ പ്രമേയം അവതരിപ്പിച്ചത്.
മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറെ പുറക്കാത്തണമെന്നാവശ്യപ്പെട്ടുള്ള കേരള നിയമസഭ പ്രമേയത്തെ ശക്തമായി എതിർത്ത് ബി ജെ പി രംഗത്തെത്തിയിരുന്നു. പ്രമേയത്തിൽ ഭേദഗതിയടക്കം നിർദ്ദേശിച്ചാണ് ബി ജെ പി എതിർപ്പ് വ്യക്തമാക്കിയത്.
എസ് ഐ ആർ അപാകതയാണെന്നാണ് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പറയുന്നതെന്ന് ചൂണ്ടിക്കാട്ടിയ ബി ജെ പി നിയമസഭ കക്ഷി നേതാവ് ബി ബി ഗോപകുമാർ, അങ്ങനെയെങ്കിൽ നിയമസഭ പിരിച്ചുവിടുകയാണ് വേണ്ടെതെന്നാണ് ഭേദഗതി അവതരിപ്പിച്ചത്.
മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ബി ജെ പി അംഗങ്ങൾ ഭേദഗതിയിലൂടെ ആവശ്യപ്പെട്ടു. എന്നാൽ ബി ജെ പിയുടെ ഭേദഗതികൾ മുഖ്യമന്ത്രി തള്ളിക്കളഞ്ഞു. പിന്നാലെ യു ഡി എഫ് – എൽ ഡി എഫ് എം എൽ എമാർ ഒന്നടങ്കം പിന്തുണച്ചതോടെ ഗ്യാനേഷിനെ പുറത്താക്കാനുള്ള പ്രമേയം സഭ പാസാക്കുകയായിരുന്നു.




