2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കെട്ടിട നികുതി പിരിക്കുന്നതിൽ കോർപറേഷനുകളിൽ മുന്നിൽ കൊച്ചി, മുനിസിപ്പാലിറ്റികളിൽ ആലുവ; തദ്ദേശ സ്ഥാപനങ്ങളിലെ കണക്കുകൾ പുറത്ത്

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 12, തിങ്കൾ | 03:17 PM
പങ്കുവെക്കുക:
കെട്ടിട നികുതി പിരിക്കുന്നതിൽ കോർപറേഷനുകളിൽ മുന്നിൽ കൊച്ചി, മുനിസിപ്പാലിറ്റികളിൽ ആലുവ; തദ്ദേശ സ്ഥാപനങ്ങളിലെ കണക്കുകൾ പുറത്ത്
കെട്ടിട നികുതി പിരിക്കുന്നതിൽ കോർപറേഷനുകളിൽ മുന്നിൽ കൊച്ചി, മുനിസിപ്പാലിറ്റികളിൽ ആലുവ; തദ്ദേശ സ്ഥാപനങ്ങളിലെ കണക്കുകൾ പുറത്ത്കേരളപ്രഭാതം

കെട്ടിട നികുതി പിരിവിൽ കോർപറേഷനുകളിൽ കൊച്ചിയും മുനിസിപ്പാലിറ്റികളിൽ ആലുവയും മുന്നിലെത്തിയതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. എന്നാൽ, ആകെ കെട്ടിടങ്ങളുടെ എണ്ണവും കുടിശിക വിവരങ്ങളും തദ്ദേശ വകുപ്പ് കൃത്യമായി ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ കെട്ടിട നികുതി പിരിവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ വിവരാവകാശ രേഖയിലൂടെ പുറത്തുവന്നു. 2025-26 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ നികുതി പിരിച്ചെടുത്തതിൽ കോർപറേഷനുകളിൽ കൊച്ചിയും മുനിസിപ്പാലിറ്റികളിൽ ആലുവയുമാണ് ഒന്നാമതെത്തിയത്. എന്നാൽ സംസ്ഥാനത്തെ കെട്ടിടങ്ങളുടെ ആകെ എണ്ണം, കഴിഞ്ഞ അഞ്ചു വർഷത്തെ പിരിവ്, കുടിശിക തുടങ്ങിയ നിർണായക വിവരങ്ങളിൽ വ്യക്തതയില്ലാത്തത് അധികൃതരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ നിന്നാണ് വിവരങ്ങൾ ലഭ്യമായതെങ്കിലും പല സുപ്രധാന ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകിയിട്ടില്ല.

ഓരോ വിഭാഗത്തിലും മുന്നിലെത്തിയ സ്ഥാപനങ്ങൾ:

മുനിസിപ്പൽ കോർപറേഷനുകൾ:

  • കൊച്ചി - ₹1,69,94,14,899

  • തിരുവനന്തപുരം - ₹1,45,78,97,337

  • കോഴിക്കോട് - ₹95,39,93,817

  • തൃശ്ശൂർ - ₹66,64,54,516

  • കൊല്ലം - ₹39,34,68,010

  • കണ്ണൂർ - ₹39,25,29,652

മുനിസിപ്പാലിറ്റികൾ:

  • ആലുവ - ₹9,77,04,779

  • കാസർഗോഡ് - ₹9,68,26,329

  • കൊടുങ്ങല്ലൂർ - ₹9,53,01,711

  • ഷൊർണൂർ - ₹4,17,60,613

  • ചെങ്ങന്നൂർ - ₹3,82,34,432

ഗ്രാമപഞ്ചായത്തുകൾ:

  • അവണൂർ (തൃശ്ശൂർ) - ₹1,73,54,035

  • തലവടി (ആലപ്പുഴ) - ₹55,11,830

  • പുറക്കാട് (ആലപ്പുഴ) - ₹48,29,265

  • കാവാലം (ആലപ്പുഴ) - ₹28,58,014

  • ആറാട്ടുപുഴ (ആലപ്പുഴ) - ₹28,15,943

വാർഷിക നികുതി വർധനവ് അഞ്ച് ശതമാനം

2023 ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വന്ന ഉത്തരവ് പ്രകാരം തുടർന്നുള്ള ഓരോ വർഷവും അടിസ്ഥാന വസ്തു നികുതി നിരക്കുകളിൽ അഞ്ച് ശതമാനം വീതം വാർഷിക വർധനവ് ഉണ്ടാകും. പാർപ്പിടം, വാണിജ്യം, വ്യവസായം, വിദ്യാലയങ്ങൾ, ആശുപത്രികൾ, അമ്യൂസ്മെന്റ് പാർക്കുകൾ, ടവറുകൾ എന്നിങ്ങനെ തിരിച്ചാണ് തദ്ദേശ സ്ഥാപനങ്ങൾ നികുതി നിശ്ചയിക്കുന്നത്.

കൃത്യമായ കണക്കുകളില്ല

സംസ്ഥാനത്തെ റെസിഡൻഷ്യൽ, കൊമേർഷ്യൽ ഉൾപ്പെടെയുള്ള വിവിധ ഗണങ്ങളിലെ കെട്ടിടങ്ങളുടെ ആകെ എണ്ണമോ, കഴിഞ്ഞ അഞ്ചു വർഷമായി ലഭിച്ച വാർഷിക നികുതി കണക്കുകളോ പ്രിൻസിപ്പൽ ഡയറക്ടറേറ്റിൽ ക്രോഡീകരിച്ച് സൂക്ഷിച്ചിട്ടില്ലെന്നാണ് ലഭിച്ച മറുപടി. കൂടാതെ 2026 മാർച്ച് 31 വരെയുള്ള കുടിശിക വിവരങ്ങളും മറുപടിയിൽ ലഭ്യമല്ല.

നികുതി ഇളവുകളും നടപടികളും

2011-ലെ കേരള പഞ്ചായത്ത് രാജ് / മുനിസിപ്പാലിറ്റി ചട്ടങ്ങളിലെ ചട്ടം 19 പ്രകാരമാണ് കുടിശിക പിരിച്ചെടുക്കാൻ നടപടികൾ സ്വീകരിക്കുന്നത്. അതേസമയം, വിമുക്തഭടന്മാരുടെ വീടുകൾ, ഖാദി നെയ്ത്ത്-നൂൽ/ഉൽപ്പാദന യൂണിറ്റുകൾ, 60 ചതുരശ്ര മീറ്റർ വരെയുള്ള ചെറിയ കെട്ടിടങ്ങൾ എന്നിവയെ വസ്തു നികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)