ഏത് പാര്ട്ടിക്ക് വേണമെങ്കിലും വോട്ട് ചെയ്യാം, അത് പൗരന്റെ അവകാശമാണ്, അത് നിഷേധിക്കുകയാണ് എസ്ഐആര്: പ്രകാശ് രാജ്
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

ബെംഗളൂരു: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര് ഗ്യാനേഷ് കുമാറിനെതിരെ രൂക്ഷ വിമര്ശനവുമായി നടന് പ്രകാശ് രാജ്. ബെംഗളൂരുവിലെ ഫ്രീഡം പാര്ക്കില് സിജെപിയുടെ നേതൃത്വത്തില് നടന്ന പ്രതിഷേധ പരിപാടിയിലാണ് വിമര്ശനം. ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എസ്ഐആര് റദ്ദാക്കും വരെ പോരാടും. പോരാട്ടം എപ്പോഴും സമാധാനപരമായിരിക്കുമെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്ത്തു. (Minorities have been denied voting rights: Prakash Raj alleges)
നമ്മുക്ക് എല്ലാവര്ക്കും ഏത് രാഷ്ട്രീയ പാര്ട്ടിക്ക് വേണമെങ്കിലും വോട്ട് ചെയ്യാം. അത് ഓരോരുത്തരുടേയും അവകാശമാണ്. അത് നിഷേധിക്കുകയാണ് എസ്ഐആര്. ഇപ്പോള് കാണുന്ന പ്രതിഷേധം സാമ്പിള് മാത്രമെന്നും പ്രകാശ് രാജ് പറഞ്ഞു. ഗ്യാനേഷിനെ പുറത്താക്കുക മാത്രമല്ല ലക്ഷ്യം. ഒരു ഗ്യാനേഷ് കുമാര് പോയാല് മറ്റൊരാള് വരും. എസ്ഐആര് ഇല്ലാതാക്കുകയാണ് വേണ്ടതെന്നും പ്രകാശ് രാജ് പറഞ്ഞു.




