2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

‘പോരും ഇല്ല, മത്സരവും ഇല്ല’; തദ്ദേശവകുപ്പില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ തര്‍ക്കമെന്ന വാര്‍ത്തകള്‍ തള്ളി ദിവ്യ എസ് അയ്യര്‍

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 9, വെള്ളി | 06:26 AM
പങ്കുവെക്കുക:
‘പോരും ഇല്ല, മത്സരവും ഇല്ല’; തദ്ദേശവകുപ്പില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ തര്‍ക്കമെന്ന വാര്‍ത്തകള്‍ തള്ളി ദിവ്യ എസ് അയ്യര്‍
‘പോരും ഇല്ല, മത്സരവും ഇല്ല’; തദ്ദേശവകുപ്പില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ തര്‍ക്കമെന്ന വാര്‍ത്തകള്‍ തള്ളി ദിവ്യ എസ് അയ്യര്‍കേരളപ്രഭാതം


തിരുവനന്തപുരം: മാലിന്യനിര്‍മാര്‍ജന പദ്ധതിയെ ചൊല്ലി തദ്ദേശവകുപ്പില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ തമ്മില്‍ തര്‍ക്കമെന്ന വാര്‍ത്തകള്‍ തള്ളി വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദിവ്യ എസ് അയ്യര്‍. ആരുമായിട്ടും മത്സരമില്ല, പോരും ഇല്ലെന്നാണ് സമൂഹമാധ്യമങ്ങളില്‍ ദിവ്യ എസ് അയ്യരുടെ പ്രതികരണം. മാലിന്യ നിര്‍മാര്‍ജനത്തിനായി വകുപ്പ് സെക്രട്ടറി ടി വി അനുപമയും ദിവ്യാ എസ് അയ്യരും രണ്ട് പദ്ധതികളുമായെത്തിയതോടെയാണ് ഇരുവരും തമ്മില്‍ തര്‍ക്കമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

ദിവ്യ എസ് അയ്യര്‍ കുറിച്ചത് ഇങ്ങനെ:

പോരും ഇല്ലാ. പോരാത്തതിനു മത്സരവും ഇല്ലാ.

മനുഷ്യരെ സ്‌നേഹിക്കുന്നു, പുല്‍കുന്നു, പുകഴ്ത്തുന്നു എന്ന് മാത്രമേ ഇന്നു വരെ മാധ്യമങ്ങളിലും സമുഹമാധ്യമങ്ങളിലും എന്നെ ‘പഴിചാരി’ കേട്ട ഓര്‍മ്മയുളളു.ഇപ്പോ പോര്, മത്സരം, ചേരിതിരിവ് എന്നൊക്കെ കേള്‍ക്കുമ്പോള്‍, അത് ഞാന്‍ അല്ല, എന്നെക്കുറിച്ച് അല്ല എന്ന ഉറച്ച ബോധ്യം മനസ്സില്‍ തെളിയുന്നുണ്ട്. ഒരുനാളും ഒരാളോടും ഞങ്ങള്‍ക്ക് തോന്നാത്ത വികാരങ്ങള്‍ ആണ് ഇവ.

വ്യക്തമായ നിര്‍ദ്ദേശം ലഭിച്ചതിരന തുടര്‍ന്ന് ഞങ്ങള്‍ ക്യത്യനിര്‍വഹണം നടത്തിയിട്ടുണ്ട് എന്നതാണ് സത്യം. ഭാവനാവിരാജിതമായ പ്രചരണങ്ങള്‍ക്ക് വിരാമം ഇടണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ അടുത്തകാലത്ത് ആദി എന്ന യുവകവിയുടെ ഒരു കവിതയില്‍ വായിച്ചത് ഓര്‍ക്കുന്നു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)