റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണം; 3 സൗദി പൗരന്മാര് കൊല്ലപ്പെട്ടു
S
Samanyu
സ്റ്റാഫ് റിപ്പോർട്ടർ
2026 ഒക്ടോബർ 9, വെള്ളി | 01:01 PM
പങ്കുവെക്കുക:

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ വിമാനത്താവളത്തില് ഹൂതികള് നടത്തിയ ആക്രമണത്തില് മൂന്നുപേര് കൊല്ലപ്പെട്ടു. ഇന്നലെയാണ് റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില് ആക്രമണമുണ്ടായത്. എന്നാല്, ഇന്നാണ് കൂടുതല് വിവരങ്ങള് പുറത്ത് വിടുന്നത്.
രണ്ട് ആക്രമണങ്ങളാണ് വിമാനത്താവളത്തിന് നേരെ ഉണ്ടായതെന്നാണ് വിവരം. ആദ്യത്തെ ആക്രമണം വിമാനത്താവളത്തിന്റെ വിവിധ കെട്ടിടങ്ങളെയും അടിസ്ഥാന സൗകര്യങ്ങളെയുമൊക്കെയാണ് ലക്ഷ്യമിട്ടത്. രണ്ടാമത്തെ ആക്രമണം വിമാനത്താവളത്തില് നിര്ത്തിയിട്ടിരുന്ന സൗദി എയര്ലൈന്സിന്റെ ഒരു വിമാനത്തിന് നേരെയായിരുന്നു.
പങ്കുവെക്കുക:




