2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ഇതെന്തുതരം രാജ്യമാണ്, എന്ത് പോക്രിത്തരമാണ് കാണിക്കുന്നത്; എല്ലാവരും നിശബ്ദത വെടിയണം: രഞ്ജിനി ഹരിദാസ്

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 10, ശനി | 11:45 AM
പങ്കുവെക്കുക:
ഇതെന്തുതരം രാജ്യമാണ്, എന്ത് പോക്രിത്തരമാണ് കാണിക്കുന്നത്; എല്ലാവരും നിശബ്ദത വെടിയണം: രഞ്ജിനി ഹരിദാസ്
ഇതെന്തുതരം രാജ്യമാണ്, എന്ത് പോക്രിത്തരമാണ് കാണിക്കുന്നത്; എല്ലാവരും നിശബ്ദത വെടിയണം: രഞ്ജിനി ഹരിദാസ്കേരളപ്രഭാതം

കൊച്ചി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്‌റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ രഞ്ജിനി ഹരിദാസ്. അടിസ്ഥാനപരമായ അവകാശത്തിനായുള്ള സമരമാണെന്നും സമാധാനപരമായി നടക്കുന്ന സമരത്തെ അടിച്ചര്‍ത്തുകയാണെന്നും അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞു.

ഒരാളെ സംരക്ഷിക്കാന്‍ ഒരു സര്‍ക്കാര്‍ ഒന്നാകെ നില്‍ക്കുകയാണ്. പോക്രിത്തരമാണിതെന്നും ഇതാണ് നമ്മുടെ രാജ്യത്തിന്‌റെ അവസ്ഥയെന്നും രഞ്ജിനി ഹരിദാസ് പറഞ്ഞു. നമ്മുടെ നിശബ്ദതയെയാണ് അവര്‍ മുതലെടുക്കുന്നതെന്നും എല്ലാവരും ഒന്നിച്ച് നില്‍ക്കണമെന്നും അവര്‍ ആഹ്വാനം ചെയ്തു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)