അരവണയ്ക്ക് പ്രതിസന്ധി ഉണ്ടാകില്ല; ശബരിമലയിൽ അരി കുറവ് എന്ന വാർത്തകൾ അടിസ്ഥാനരഹിതം: കെ ജയകുമാർ
S
Samanyu
സ്റ്റാഫ് റിപ്പോർട്ടർ
2026 ഒക്ടോബർ 11, ഞായർ | 12:54 PM
പങ്കുവെക്കുക:

തിരുവനന്തപുരം: തുലാമാസ പൂജകൾക്ക് ശബരിമല നട തുറക്കുമ്പോൾ അരവണയ്ക്ക് പ്രതിസന്ധി ഉണ്ടാകില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. ശബരിമലയിൽ അരി കുറവ് എന്ന വാർത്തകൾ അടിസ്ഥാനരഹിതമാണ്. നിലവിൽ ആയിരം കിലോ അരി സന്നിധാനത്ത് ഉണ്ട്. ഇന്നും നാളെയുമായി കൂടുതൽ അരി എത്തും. അരവണ ക്ഷാമം ഉണ്ടാകും എന്നത് ആരൊക്കെയോ പരത്തുന്ന വാർത്തകൾ മാത്രമാണെന്നും കെ ജയകുമാർ ട്വന്റിഫോറിനോട് പറഞ്ഞു.
ആവശ്യത്തിനുള്ള അരി എത്തിക്കാനുള്ള ഇടപെടൽ നടത്തിയെന്ന് കെ ജയകുമാർ പറഞ്ഞു. ഭക്തർക്ക് യാതൊരു ആശങ്കയും വേണ്ട. മറ്റന്നാൾ മുതൽ അരവണ ഉൽപാദനം തുടങ്ങും. കൂടുതൽ ഭക്തർ വന്നാലും ആവശ്യത്തിനുള്ള അരവണ സന്നിധാനത്ത് ഉണ്ടാകും. 10 ലക്ഷത്തിൽ താഴെ അരവണ ഉണ്ടാക്കി വയ്ക്കുമെന്ന് കെ ജയകുമാർ വ്യക്തമാക്കി.
പങ്കുവെക്കുക:




