അഭിജിത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു
S
Samanyu
സ്റ്റാഫ് റിപ്പോർട്ടർ
2026 ഒക്ടോബർ 10, ശനി | 03:59 PM
പങ്കുവെക്കുക:

സിജെപി സമരനായകൻ അഭിജിത് ദീപ്കെയുടെ മുത്തശ്ശി അന്തരിച്ചു. മഹാരാഷ്ട്രയിലെ സാന്തുക് പിംപ്രിയിലാണ് സാവിത്രിബായ് ദീപ്കെയുടെ അന്ത്യം. സാവിത്രിബായിയുടെ അന്ത്യകർമങ്ങൾ ഞായറാഴ്ച രാവിലെ 9.30നും 10നും ഇടയിൽ നടക്കുമെന്ന് അഭിജീത് ദീപ്കെയുടെ അമ്മാവൻ മാധ്യമങ്ങളോട് പറഞ്ഞു. ഏതാനും ദിവസങ്ങളായി അസുഖബാധിതയായിരുന്നു.
ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തെ തുടർന്ന് അഭിജീത് ദീപ്കെ പൊലീസ് കസ്റ്റഡിയിൽ തുടരുന്നതിനിടെയാണ് മുത്തശ്ശിയുടെ മരണം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിഷേധത്തിനു മുന്നോടിയായാണ് അഭിജീത് ദീപ്കെ പൊലീസ് അറസ്റ്റ് ചെയ്തത്. കോക്രോച്ച് ജനതാ പാർട്ടിയുടെ സ്ഥാപകൻ കൂടിയാണ് അഭിജിത് ദീപ്കെ.
പങ്കുവെക്കുക:




