2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ചട്ടവിരുദ്ധ നിയമനങ്ങളുടെ കേന്ദ്രമായി സീമാറ്റ്; UDF സര്‍ക്കാര്‍ വന്ന ശേഷം അപേക്ഷ ക്ഷണിക്കാതെ നിയമിച്ചത് 12 പേരെ

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 9, വെള്ളി | 06:51 AM
പങ്കുവെക്കുക:
ചട്ടവിരുദ്ധ നിയമനങ്ങളുടെ കേന്ദ്രമായി സീമാറ്റ്; UDF സര്‍ക്കാര്‍ വന്ന ശേഷം അപേക്ഷ ക്ഷണിക്കാതെ നിയമിച്ചത് 12 പേരെ
ചട്ടവിരുദ്ധ നിയമനങ്ങളുടെ കേന്ദ്രമായി സീമാറ്റ്; UDF സര്‍ക്കാര്‍ വന്ന ശേഷം അപേക്ഷ ക്ഷണിക്കാതെ നിയമിച്ചത് 12 പേരെകേരളപ്രഭാതം

തിരുവനന്തപുരം: സീമാറ്റില്‍ കൂടുതല്‍ ചട്ടവിരുദ്ധ നിയമനങ്ങളെന്ന് റിപ്പോര്‍ട്ട്. ബിആര്‍എം ഷെഫീറിന്റെ ഭാര്യയെ മാത്രമല്ല സീമാറ്റില്‍ ചട്ടവിരുദ്ധമായി നിയമിച്ചെതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. യുഡിഎഫ് സര്‍ക്കാര്‍ വന്നതിന് ശേഷം 12 പേരെയാണ് അപേക്ഷ ക്ഷണിക്കാതെ നിയമിച്ചത്. ബയോഡേറ്റ ചോദിച്ചു വാങ്ങി നിയമനം നടത്തുകയായിരുന്നു എന്നാണ് വിവരം.

റിസര്‍ച്ച് ഓഫീസര്‍ പദവിയില്‍ മാത്രം അഞ്ച് പേര്‍ക്ക് നിയമനം ലഭിച്ചു. അസിസ്റ്റന്റ് പദവിയില്‍ നാല് പേരെയാണ് നിയമിച്ചത്. അറ്റന്‍ഡര്‍ തസ്തികയില്‍ മൂന്ന് പേരെ നിയമിച്ചതായും കണ്ടെത്തി. നിയമനം ലഭിച്ചവരെല്ലാം കോണ്‍ഗ്രസ്- ലീഗ് ബന്ധമുളളവരാണ് എന്നതാണ് മറ്റൊരു വസ്തുത. നിയമന കാര്യം സീമാറ്റ് ഡയറക്ടര്‍ ആര്‍ അരുണ്‍കുമാര്‍ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

സീമാറ്റില്‍ റിസര്‍ച്ച് ഓഫീസറായാണ് കോണ്‍ഗ്രസ് നേതാവ് ബിആര്‍എം ഷെഫീറിന്റെ ഭാര്യയ്ക്ക് നിയമനം ലഭിച്ചത്. അപേക്ഷ ക്ഷണിക്കാതെ ബയോഡാറ്റ വാങ്ങി നിയമനം നല്‍കുകയായിരുന്നു എന്ന വിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കരാര്‍ അടിസ്ഥാനത്തിലായിരുന്നു നിയമനം. ഒഴിവ് വന്ന സമയത്ത് ബയോഡാറ്റ ലഭിച്ചപ്പോള്‍ യോഗ്യതയുടെ അടിസ്ഥാനത്തില്‍ നിയമിക്കുകയായിരുന്നുവെന്നാണ് വിഷയത്തില്‍ സീമാറ്റ് അധികൃതര്‍ പ്രതികരിക്കുന്നത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

നെടുമ്പാശേരി അപകടം: ​ഗൂഢാലോചനക്ക് തെളിവില്ല, കസ്റ്റഡി അനുവദിക്കരുതെന്ന് പ്രതിഭാ​ഗം, അപകടത്തിൽ മരിച്ചവർക്കും സ്വപ്നങ്ങളുണ്ടായിരുന്നെന്ന് പ്രോസിക്യൂഷൻ
കേരളം