2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ബെംഗളുരുവിൽ വാഹനാപകടം ; മലയാളി നഴ്സിന് ദാരുണാന്ത്യം

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 8, വ്യാഴം | 03:35 PM
പങ്കുവെക്കുക:
ബെംഗളുരുവിൽ വാഹനാപകടം ; മലയാളി നഴ്സിന് ദാരുണാന്ത്യം
ബെംഗളുരുവിൽ വാഹനാപകടം ; മലയാളി നഴ്സിന് ദാരുണാന്ത്യംകേരളപ്രഭാതം

ബെംഗളൂരുവിൽ ജോലിക്ക് പോകുന്നതിനിടെയുണ്ടായ ബൈക്കപകടത്തിൽ മലപ്പുറം കീശ്ശേരി സ്വദേശിയായ നഴ്സ് രഞ്ജിത്ത് (26) മരിച്ചു. കുടിൽഗേറ്റിൽ വ്യാഴാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ സംഭവസ്ഥലത്തുവെച്ചുതന്നെ ജീവൻ നഷ്ടപ്പെടുകയായിരുന്നു.

ബെംഗളൂരു: നഗരത്തിലുണ്ടായ വാഹനാപകടത്തിൽ മലയാളി നഴ്സിന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി കീശ്ശേരി സ്വദേശിയും കണിയാരുതൊടി വീട്ടിൽ അംഗവുമായ രഞ്ജിത്ത് സി. (26) ആണ് മരിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ എമർജൻസി വിഭാഗം നഴ്സായി ജോലി ചെയ്തുവരികയായിരുന്നു.

വ്യാഴാഴ്ച പുലർച്ചെ മൂന്നോടെ കുടിൽഗേറ്റിലായിരുന്നു അപകടം. താമസസ്ഥലത്തുനിന്നും ആശുപത്രിയിലേക്ക് ജോലിക്ക് പോകുന്നതിനിടെ രഞ്ജിത്ത് സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു.

പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി നാട്ടിലേക്ക് കൊണ്ടുപോയി.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)