'ഇത് കൊണ്ടൊന്നും അവസാനിക്കില്ല, അടുത്ത ദിവസങ്ങളിൽ കൂടുതൽ ശക്തമായ പ്രതിഷേധം നടത്തും': പിണറായി വിജയ
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

ന്യൂഡൽഹി: ഡല്ഹിയിലെ സിജെപി പ്രതിഷേധത്തില് സിപിഐഎം നേതാക്കളെ മുന്നില് നിന്ന് നയിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. സര്ക്കാര് ജനാധിപത്യ വിരുദ്ധ നിലപാട് എടുത്ത് സമരത്തെ അടിച്ചമര്ത്താന് ശ്രമിക്കുകയാണെന്നും ഇതുകൊണ്ട് ഒന്നും അവസാനിക്കാന് പോകുന്നില്ലെന്നും പിണറായി വിജയന്. അടുത്ത ദിവസങ്ങളില് കൂടുതല് ശക്തമായ പ്രതിഷേധത്തിലേക്ക് നീക്കുമെന്നും പിണറായി വിജയന് പറഞ്ഞു. ഗ്യാനേഷ് കുമാര് സര്ക്കാരിന്റെ താത്പര്യങ്ങള് നിന്നത് കൊണ്ടാണ് സര്ക്കാര് ഇപ്പോള് ഗ്യാനേഷ് കുമാറിന്റെ താത്പര്യങ്ങള്ക്ക് വേണ്ടി നില്ക്കുന്നത്. എസ്ഐആര് പ്രയോഗിച്ച പ്രദേശങ്ങളില് അതിന്റെ പ്രത്യാഘാതങ്ങള് ഉണ്ടായിട്ടുണ്ട്.
ഇത് രാജ്യതലസ്ഥാനമല്ലേ… ഡമോക്രാറ്റിക് സ്റ്റേറ്റ് അല്ലേ…, സുപ്രീംകോടതി അടക്കം പറഞ്ഞതല്ലേ പ്രതിഷേധിക്കാനുള്ള അവകാശം തടയാന് പാടില്ലെന്ന്. അത്തരം കാര്യങ്ങള് പാലിക്കാന് ഗവണ്മെന്റ് തയ്യാറാകണം. ജനാധിപത്യത്തോട് ബഹുമാനം ഇല്ലാത്തതിനാലാണ് ഇത്തരം കാര്യങ്ങള് ഇവിടെ നടക്കുന്നത്. ഗ്യാനേഷ് കുമാര് രാജിവെയ്ക്കണമെന്ന് ഉള്ളത് ജനാധിപത്യത്തിന്റെ ആവശ്യമാണ്. അതിന് വേണ്ടി എല്ലാവരും ഒരുമിച്ച് നിന്ന് പ്രതിഷേധിക്കുമെന്നതില് വിശ്വാസമുണ്ടെന്നും പിണറായി വിജയന് പറഞ്ഞു. ജന്തർ മന്തറിലേക്ക് സിപിഐഎം പ്രതിഷേധ മാർച്ച് നടത്തുന്നതിനിടെയാണ് പിണറായി വിജയൻ മാധ്യമങ്ങളോടാ പ്രതികരിച്ചത്.




