2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ടൗണിലെ ബേക്കറിയിൽ സാധനങ്ങളെത്തിയിട്ടുണ്ടെന്ന് രഹസ്യ വിവരം; എത്തിച്ചത് ബെം​ഗളൂരുവിൽ നിന്ന്, എക്സൈസ് സംഘം ഒരാളെ അറസ്റ്റ് ചെയ്തു

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 12, തിങ്കൾ | 03:43 PM
പങ്കുവെക്കുക:
ടൗണിലെ ബേക്കറിയിൽ സാധനങ്ങളെത്തിയിട്ടുണ്ടെന്ന് രഹസ്യ വിവരം; എത്തിച്ചത് ബെം​ഗളൂരുവിൽ നിന്ന്, എക്സൈസ് സംഘം ഒരാളെ അറസ്റ്റ് ചെയ്തു
ടൗണിലെ ബേക്കറിയിൽ സാധനങ്ങളെത്തിയിട്ടുണ്ടെന്ന് രഹസ്യ വിവരം; എത്തിച്ചത് ബെം​ഗളൂരുവിൽ നിന്ന്, എക്സൈസ് സംഘം ഒരാളെ അറസ്റ്റ് ചെയ്തുകേരളപ്രഭാതം

കണ്ണൂര്‍ കമ്പിലിലെ ബേക്കറിയില്‍ നിന്നും 473 ഗ്രാം എം.ഡി.എം.എ പിടികൂടുകയും കടയുടമ ബാദുഷയെ എക്സൈസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ബംഗളൂരുവിൽ നിന്നെത്തിച്ച ലഹരിമരുന്നുമായി പിടിയിലായ പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിനിടെ നാട്ടുകാർ മർദിച്ചു.

കണ്ണൂർ: കമ്പിൽ ടൗണിലെ ബേക്കറിയിൽ നിന്ന് വൻതോതിൽ ലഹരിമരുന്ന് പിടികൂടി. സംഭവത്തിൽ കടയുടമയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിനിടെ നാട്ടുകാർ കയ്യേറ്റം ചെയ്തു.

കമ്പിൽ ടൗണിലെ 'ബി.ആർ ലേബാൻ' എന്ന ബേക്കറിയിൽ ലഹരിവസ്തുക്കൾ എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരം എക്സൈസ് കമ്മീഷണറുടെ സ്ക്വാഡിന് ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് 462 ഗ്രാം എം.ഡി.എം.എ പിടികൂടിയത്. കടയുടമയായ പെരുമാച്ചേരി കോട്ടപ്പൊയിൽ സ്വദേശി ബാദുഷയെ കടയിൽ വെച്ചുതന്നെ എക്സൈസ് കസ്റ്റഡിയിലെടുത്തു.

വിവരമറിഞ്ഞ് വൻ ജനക്കൂട്ടം കടയ്ക്ക് മുന്നിൽ തടിച്ചുകൂടി. തുടർന്ന്, വാഹനത്തിലേക്ക് കയറ്റാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ ബാദുഷയെ മർദിക്കുകയായിരുന്നു. ഏറെ പണിപ്പെട്ടാണ് എക്സൈസ് സംഘം പ്രതിയെയുംകൊണ്ട് സ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്.

തുടർന്ന് നടത്തിയ പരിശോധനയിൽ ബാദുഷയുടെ കാറിൽ നിന്നും 11 ഗ്രാം എം.ഡി.എം.എ കൂടി പിടിച്ചെടുത്തിട്ടുണ്ട്. കമ്പിൽ ഭാഗത്ത് ലഹരിമരുന്ന് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് എക്സൈസ് വ്യക്തമാക്കി. ബംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നാണ് ഇയാൾ ലഹരിമരുന്ന് കടത്തിക്കൊണ്ടുവന്ന് വിതരണം ചെയ്തിരുന്നത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)