‘മനസില് ഉദ്ദേശിച്ചതല്ല പുറത്തുവന്നത്’; സിജെപി ആര്എസ്എസ് പദ്ധതിയെന്ന പരാമര്ശത്തില് മാപ്പുപറഞ്ഞ് ഡോ. പി സരിന്
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

ഡല്ഹി: സിജെപി ആര്എസ്എസ് പദ്ധതിയാണെന്ന പരാമര്ശത്തില് പരസ്യമായി ക്ഷമ പറഞ്ഞ് സിപിഐഎം നേതാവ് ഡോ. പി സരിന്. മനസിലുദ്ദേശിച്ചതല്ല പുറത്തുവന്നതെന്നും സംഭവിച്ചത് നാക്കുപിഴയെന്നുമാണ് വിശദീകരണം. ഇന്നലെ മാധ്യമങ്ങളോട് നടത്തിയ പ്രതികരണത്തിലായിരുന്നു സരിന് സിജെപിയെ സംശയ മുനയില് നിര്ത്തി സംസാരിച്ചത്. (dr.p sarin clarifies his remarks on cjp)
സംഘപരിവാറിനെതിരെയുള്ള രാജ്യവ്യാപകമായ പ്രക്ഷോഭത്തിന്റെ ഭാഗമായി സിജെപിയും ഇന്ന് അവിടെ മാര്ച്ചില് പങ്കെടുക്കേണ്ടതായിരുന്നു എന്ന വ്യക്തിപരമായ അഭിപ്രായം പങ്കുവയ്ക്കുന്നതിനിടെ തനിക്ക് പിഴവ് സംഭവിച്ചെന്നാണ് സരിന്റെ വിശദീകരണം. സിജെപി എന്നത് ലോകമാകെ ശ്രദ്ധിക്കുന്ന ഒരു യുവജന പ്രസ്ഥാനമാണ്. അതിനെ പറ്റി തീര്ത്തും നിരുത്തരവാദപരമായ നിലയില് ഒരു രാഷ്ട്രീയപ്രസ്താവന നടത്തിയതിലെ അനൗചിത്യം ഈ വൈകിയ വേളയില് തിരിച്ചറിയുന്നുവെന്നും സരിന് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.




