വകുപ്പില് തര്ക്കമില്ല, ഇതൊരു ഹെല്ത്തി ചലഞ്ച് മാത്രം; പ്രതികരണവുമായി കെ എം ഷാജി
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

തദ്ദേശ സ്വയംഭരണവകുപ്പിലെ ഐഎഎസ് ഉദ്യോഗസ്ഥര് തമ്മിലുള്ള തര്ക്കത്തില് വിശദീകരണവുമായി വകുപ്പ് മന്ത്രി കെ എം ഷാജി. ഉദ്യോഗസ്ഥര് തമ്മില് തര്ക്കമില്ലെന്നും രണ്ട് ഉത്തരവുകള് ഇറങ്ങിയതില് അസ്വാഭാവികതയില്ലെന്നും മന്ത്രി വ്യക്തമാക്കി.
തദ്ദേശസ്വയംഭരണ വകുപ്പില് മാലിന്യനിര്മാര്ജനത്തിനായി വകുപ്പ് സെക്രട്ടറിയും പ്രിന്സിപ്പല് ഡയറക്ടറും സമാന്തര പദ്ധതികള് പ്രഖ്യാപിച്ചതോടെയാണ് വിവാദങ്ങള്ക്ക് തുടക്കം. പ്രിന്സിപ്പല് സെക്രട്ടറി ടിവി അനുപമ നിര്മലം എന്ന പദ്ധതി പ്രഖ്യാപിച്ചു. എന്നാല്, വകുപ്പ് ഡയറക്ടര് ദിവ്യ എസ് അയ്യര് പ്രഖ്യാപിച്ചത് ഐസി 100 ചലഞ്ച്. ഒരേ ആവശ്യങ്ങള്ക്കായി രണ്ടു ഉത്തരവുകള് വന്നതോടെ ഉദ്യോഗസ്ഥര്ക്ക് ആശയക്കുഴപ്പമായി. എന്നാല്, വകുപ്പില് തര്ക്കമില്ലെന്നും ഇതൊരു ഹെല്ത്തി ചലഞ്ച് മാത്രമാണെന്നും ആണ് വകുപ്പ് മന്ത്രി കെ എം ഷാജിയുടെ വിശദീകരണം.
ഒരു പദ്ധതിയിലും തങ്ങള്ക്കാവശ്യപ്പെട്ട അര്ഹത ലഭിക്കുന്നില്ലെന്ന് കാട്ടിയായിരുന്നു ഉത്തരവുകള്. ഐഎഎസ് പോര് അതോടെ വകുപ്പ് മന്ത്രി ഇടപെട്ടെങ്കിലും പരിഹരിക്കാന് ആയില്ലെന്നാണ് വിവരം. വകുപ്പ് ഡയറക്ടറുമായും പ്രിന്സിപ്പല് ഡയറക്ടറുമായും മന്ത്രി ചര്ച്ച തുടരുകയാണ്. രണ്ടു പദ്ധതികളുമായും മുന്നോട്ടുപോകാനാണ് നിലവില് വകുപ്പിന്റെ തീരുമാനം. തര്ക്കം പരിഹരിച്ചില്ലെങ്കില് മുഖ്യമന്ത്രി ഇടപെട്ടേക്കുമെന്നും സൂചനയുണ്ട്.




