2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ബിയറിന് ഇത്രയും ഡിമാൻഡോ! വാങ്ങാൻ തിക്കും തിരക്കും; കർണാടകയിലെ പുതിയ ട്രെൻഡ് ഇങ്ങനെ

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 9, വെള്ളി | 06:58 AM
പങ്കുവെക്കുക:
ബിയറിന് ഇത്രയും ഡിമാൻഡോ! വാങ്ങാൻ തിക്കും തിരക്കും; കർണാടകയിലെ പുതിയ ട്രെൻഡ് ഇങ്ങനെ
ബിയറിന് ഇത്രയും ഡിമാൻഡോ! വാങ്ങാൻ തിക്കും തിരക്കും; കർണാടകയിലെ പുതിയ ട്രെൻഡ് ഇങ്ങനെകേരളപ്രഭാതം

മഴക്കാലത്ത് ബിയര്‍ വില്‍പ്പന കുറയുമെന്നാണ് പൊതുവെയുളള കണക്കുകൂട്ടല്‍. എന്നാല്‍ കര്‍ണാടകയിലെ പുതിയ കണക്കുകള്‍ അതിന് വിപരീതമായൊരു ചിത്രമാണ് നല്‍കുന്നത്. 2026 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസത്തിനിടെ സംസ്ഥാനത്തെ ബിയര്‍ വില്‍പ്പനയില്‍ ഏകദേശം 50 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. ഇതോടൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ എക്‌സൈസ് വരുമാനത്തിലും വലിയ വര്‍ധന രേഖപ്പെടുത്തി.

മൂന്ന് മാസത്തില്‍ വിറ്റത് 126.68 ലക്ഷം കേസ് ബോക്‌സുകള്‍

കര്‍ണാടക എക്‌സൈസ് വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ജൂലൈ-സെപ്റ്റംബര്‍ കാലയളവില്‍ 126.68 ലക്ഷം കേസ് ബോക്‌സുകളാണ് ബിയര്‍ വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റത് 84.63 ലക്ഷം കേസ് ബോക്‌സുകളായിരുന്നു. അതായത് ഒരു വര്‍ഷത്തിനിടെ വില്‍പ്പന 42.05 ലക്ഷം കേസ് ബോക്‌സുകള്‍ വര്‍ധിച്ചു. ശതമാന കണക്കുകള്‍ നോക്കുമ്പോള്‍ ഇത് 49.69 ശതമാനം വര്‍ധനയാണ്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)