2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

'കോൺഗ്രസുകാരേക്കാൾ ശത്രുതയോടെ ഡിവൈഎഫ്ഐ നേരിടുന്നു'; എഐവൈഎഫ് കണ്ണൂർ ജില്ലാ സമ്മേളനത്തിൽ ഡിവൈഎഫ്ഐക്കും സിപിഎമ്മിനും വിമർശനം

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 14, ബുധൻ | 10:41 AM
പങ്കുവെക്കുക:
'കോൺഗ്രസുകാരേക്കാൾ ശത്രുതയോടെ ഡിവൈഎഫ്ഐ നേരിടുന്നു'; എഐവൈഎഫ് കണ്ണൂർ ജില്ലാ സമ്മേളനത്തിൽ ഡിവൈഎഫ്ഐക്കും സിപിഎമ്മിനും വിമർശനം
'കോൺഗ്രസുകാരേക്കാൾ ശത്രുതയോടെ ഡിവൈഎഫ്ഐ നേരിടുന്നു'; എഐവൈഎഫ് കണ്ണൂർ ജില്ലാ സമ്മേളനത്തിൽ ഡിവൈഎഫ്ഐക്കും സിപിഎമ്മിനും വിമർശനംകേരളപ്രഭാതം

കണ്ണൂരിലെ എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനത്തിൽ സി.പി.എമ്മിനും ഡിവൈഎഫ്.ഐക്കുമെതിരെ രൂക്ഷവിമർശനം; കോൺഗ്രസിനേക്കാൾ ശത്രുതയോടെയാണ് ഡിവൈഎഫ്.ഐ തങ്ങളെ നേരിടുന്നതെന്നും പി.എം. ശ്രീ പദ്ധതിയും സ്ഥാനാർഥി നിർണയത്തിലെ പിഴവുകളും തിരിച്ചടിയായെന്നും പ്രതിനിധികൾ ആരോപിച്ചു.

കണ്ണൂർ: ജില്ലയിൽ എൽ.ഡി.എഫ് സംവിധാനം പൂർണമായും ദുർബലമായെന്നും സി.പി.എമ്മും ഡിവൈഎഫ്.ഐയും ഘടകകക്ഷികളോട് അസഹിഷ്ണുതയോടെയാണ് പെരുമാറുന്നതെന്നും എ.ഐ.വൈ.എഫ് ജില്ലാ സമ്മേളനത്തിൽ രൂക്ഷവിമർശനം. ചില പ്രദേശങ്ങളിൽ യൂത്ത് കോൺഗ്രസുകാരേക്കാൾ ശത്രുതയോടെയാണ് ഡിവൈഎഫ്.ഐ പ്രവർത്തകർ എ.ഐ.വൈ.എഫിനെ നേരിടുന്നത്. ഘടകകക്ഷികൾക്ക് അർഹമായ പരിഗണന നൽകാനോ മാന്യമായി പെരുമാറാനോ ചില സി.പി.എം നേതാക്കൾ പോലും തയാറാകുന്നില്ലെന്നും സമ്മേളനത്തിലെ പ്രതിനിധി ചർച്ചയിൽ വിമർശനമുയർന്നു.

ക്യാമ്പസുകളിൽ എ.ഐ.എസ്.എഫിനെ തഴഞ്ഞ് എസ്.എഫ്.ഐ ഏകപക്ഷീയമായി മത്സരിക്കുന്ന ശൈലിയെയും പ്രതിനിധികൾ ചോദ്യം ചെയ്തു. യൂത്ത് കോൺഗ്രസിനെതിരെയുള്ള രാഷ്ട്രീയ പോരാട്ടത്തേക്കാൾ എ.ഐ.വൈ.എഫിനെ അടിച്ചമർത്താനാണ് സി.പി.എമ്മും ഡിവൈഎഫ്.ഐയും സമയം കണ്ടെത്തുന്നത്.

സംസ്ഥാന സർക്കാറിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെയും സമ്മേളനത്തിൽ കടുത്ത പ്രതിഷേധമുയർന്നു. കേന്ദ്രത്തിന്റെ പി.എം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചത് വലിയ രാഷ്ട്രീയ തിരിച്ചടിയായെന്നും വിദ്യാഭ്യാസ മേഖലയെ അപകടത്തിലേക്ക് നയിക്കുന്ന തീരുമാനമാണിതെന്നും സമ്മേളനം വിലയിരുത്തി. സർക്കാറിന്റെ ഈ നിലപാട് കാരണം യു.ഡി.എഫ് സർക്കാറുകൾ സമാന രീതിയിൽ മുന്നോട്ടുപോകുമ്പോൾ അതിനെ ശക്തമായി എതിർക്കാൻ പോലും കഴിയാത്ത ദുരവസ്ഥയിലാണ് ഇടതുപക്ഷമെന്ന് പ്രതിനിധികൾ ആരോപിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പയ്യന്നൂരിലും തളിപ്പറമ്പിലുമുണ്ടായ തോൽവിക്ക് കാരണം സി.പി.എമ്മിന്റെ സ്ഥാനാർഥി നിർണയത്തിലുണ്ടായ വീഴ്ചയാണെന്നും ചർച്ചയിൽ വിമർശനമുയർന്നു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)