2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ഗ്യാനേഷ് കുമാറിന്റെ രാജിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം; നാളെ ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തും

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 11, ഞായർ | 12:41 PM
പങ്കുവെക്കുക:
ഗ്യാനേഷ് കുമാറിന്റെ രാജിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം; നാളെ ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തും
ഗ്യാനേഷ് കുമാറിന്റെ രാജിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം; നാളെ ചീഫ് ജസ്റ്റീസുമായി കൂടിക്കാഴ്ച നടത്തുംകേരളപ്രഭാതം


ഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിന്റെ രാജിയിൽ പ്രതിഷേധം കടുപ്പിക്കാൻ ഇന്ത്യാസഖ്യം. നാളെ ഉച്ചതിരിഞ്ഞ് സുപ്രീംകോടതി ചീഫ് ജസ്റ്റീസുമായി ഇന്ത്യാസഖ്യം നേതാക്കൾ കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജ്യത്ത് സൃഷ്ടിച്ച സംഘർഷസാഹചര്യം ചീഫ് ജസ്റ്റിസിനെ അറിയിക്കുമെന്ന് എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വ്യക്തമാക്കി.

അതിനിടെ പ്രതിഷേധക്കാരെ തടയാൻ ഡൽഹി പൊലീസ് നടത്തിയ നീക്കങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ഹർജികളിൽ‌ സുപ്രീംകോടതിയുടെ നിർണായക ഇടപെടലുണ്ടായി. സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന നടപടികൾ പാടില്ലെന്നാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഇന്റർനെറ്റിനും മെട്രോയ്ക്കും ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാടില്ല. ബാരിക്കേഡുകൾ നിരത്തുന്നതിലെ ആവശ്യകത പുനപരിശോധിക്കണം. സ്റ്റേറ്റിന് മുകളിൽ അല്ല പൊലീസെന്നും കോടതിയുടെ നിരീക്ഷണം. നിയന്ത്രണങ്ങളുടെ പേരിൽ പൗരാവകാശങ്ങൾ ലംഘിക്കരുതെന്നും സുപ്രീംകോടതി.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)