കെടെറ്റ് യോഗ്യതയില്ലെന്ന് വാദം; പിഎസ്സി ഉത്തരവ് ലഭിച്ചിട്ടും ജോലിയില് പ്രവേശിക്കാനാകാതെ വലഞ്ഞ് യുവതി
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

പാലക്കാട്: പിഎസ്സി നിയമന ഉത്തരവ് ലഭിച്ചിട്ടും ജോലിയില് പ്രവേശിക്കാനാകാതെ വലഞ്ഞ് യുവതി. സര്ക്കാര് ഹയര്സെക്കണ്ടറി സ്കൂളില് മലയാളം അധ്യാപക തസ്തികയില് നിയമനം ലഭിച്ച തരൂര് സ്വദേശിയാണ് ദുരിതത്തിലായിരിക്കുന്നത്. ജോലിയില് പ്രവേശിക്കാനെത്തിയ യുവതിയെ കെ ടെറ്റ് യോഗ്യതയില്ലെന്ന് പറഞ്ഞ് സ്കൂള് അധികൃതര് മടക്കി അയക്കുകയായിരുന്നു. 2028നുള്ളില് കെടെറ്റ് സര്ട്ടിഫിക്കറ്റ് സമര്പ്പിച്ചാല് മതിയെന്ന ഉത്തരവ് നിലനില്ക്കെയാണ് വിചിത്ര നടപടി.
സെറ്റ്, നെറ്റ് യോഗ്യതയുടെ അടിസ്ഥാനത്തിലാണ് താന് പരീക്ഷയെഴുതിയതെന്നും നിയമന ഉത്തരവ് കൈപ്പറ്റിയതെന്നും യുവതി പറയുന്നു. എന്നാല് ജോലിയില് പ്രവേശിക്കാന് പോയപ്പോള് കെടെറ്റ് യോഗ്യത ഇല്ലെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. 2028നകം കെടെറ്റ് സര്ട്ടിഫിക്കറ്റ് സമര്പ്പിച്ചാല് മതിയെന്ന നിര്ദേശമുണ്ടെങ്കിലും തനിക്ക് ഇളവ് നല്കാന് കഴിയില്ലെന്ന് അധികൃതര് അറിയിക്കുകയായിരുന്നുവെന്നും യുവതി വിശദീകരിച്ചു




