2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവ് പഠിച്ച ശേഷം തീരുമാനമെടുക്കും, സർക്കാരിന് തിരിച്ചടിയല്ല; രമേശ് ചെന്നിത്തല

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 9, വെള്ളി | 12:57 PM
പങ്കുവെക്കുക:
മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവ് പഠിച്ച ശേഷം തീരുമാനമെടുക്കും, സർക്കാരിന് തിരിച്ചടിയല്ല; രമേശ് ചെന്നിത്തല
മാസപ്പടി കേസ്: ഹൈക്കോടതി ഉത്തരവ് പഠിച്ച ശേഷം തീരുമാനമെടുക്കും, സർക്കാരിന് തിരിച്ചടിയല്ല; രമേശ് ചെന്നിത്തലകേരളപ്രഭാതം


കൊച്ചി: സിഎംആർഎൽ- എക്സാലോജിക് ഇടപാടിലെ ഹൈക്കോടതി ഉത്തരവ് പഠിച്ച ശേഷം തീരുമാനമെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഉത്തരവ് സർക്കാരിന് തിരിച്ചടിയല്ല. നേരത്തെ കേസിലെ നടപടികൾ സ്വീകരിച്ചത് നിയമോപദേശം അനുസരിച്ചാണെന്നും മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് നേതാക്കളിലേക്കും അന്വേഷണം വന്നാലും കോടതി വിധികളുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനമെടുക്കുക. ഹൈക്കോടതിയുടെ വിധി പരിശോധിച്ച ശേഷം നിയമപരമായ നടപടികൾ സ്വീകരിക്കുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.

എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി നിർദ്ദേശത്തോടെ ഇതുവരെ എക്സാലോജിക് കമ്പനിയിലും വീണാ ടിയിലും കേന്ദ്രീകരിച്ചിരുന്ന മാസപ്പടി കേസ് പ്രതിപക്ഷ നേതാവ് പിണറായി വിജയനിലേക്കും സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം പി.എ മുഹമ്മദ് റിയാസിലേക്കും കേന്ദ്രീരിക്കുകയാണ്. രാഷ്ട്രീയ സമ്മർദ്ദം ഉയർന്നതിനെ തുടർന്ന് സർക്കാർ എടുക്കാൻ മടിച്ച കേസാണ്,ഹൈകോടതി നിർദ്ദേശത്തെ തുടർന്ന് ഇപ്പോൾ രജിസ്റ്റർ ചെയ്യേണ്ടി വരുന്നത്.അഴിമതി നിരോധന നിയമ പ്രകാരം എഫ് ഐ ആർ രജിസ്റ്റർ ചെയ്യണമെന്ന ഹർജിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവിട്ടിരിക്കുന്നത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)