2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ബേപ്പൂരിൽ മത്സ്യബന്ധന ബോട്ടിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അതിഥി തൊഴിലാളി മരിച്ചു

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 9, വെള്ളി | 02:38 PM
പങ്കുവെക്കുക:
ബേപ്പൂരിൽ മത്സ്യബന്ധന ബോട്ടിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അതിഥി തൊഴിലാളി മരിച്ചു
ബേപ്പൂരിൽ മത്സ്യബന്ധന ബോട്ടിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അതിഥി തൊഴിലാളി മരിച്ചുകേരളപ്രഭാതം

ബേപ്പൂർ ഹാർബറിൽ ബോട്ടിലെ മീൻ സംഭരണ മുറിയിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പശ്ചിമ ബംഗാൾ സ്വദേശി ദിലീപ് സുർ (53) മരിച്ചു. മീൻ അഴുകിയുണ്ടായ വിഷവാതകം ശ്വസിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

കോഴിക്കോട്: ബേപ്പൂർ ഹാർബറിൽ നിർത്തിയിട്ടിരുന്ന മത്സ്യബന്ധന ബോട്ടിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അതിഥി തൊഴിലാളി മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി ദിലീപ് സുർ (53) ആണ് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

വെള്ളിയാഴ്ച രാവിലെയോടെയാണ് സംഭവം. ബോട്ടിലെ മീൻ സംഭരണ മുറിയിൽ (സ്റ്റോറേജ് അറ) ഇറങ്ങിയതിനെ തുടർന്നാണ് തൊഴിലാളികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. മീൻ അഴുകിയുണ്ടായ വിഷവാതകം ശ്വസിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഇറങ്ങിയവരെ ഏറെനേരമായിട്ടും കാണാത്തതിനെ തുടർന്ന് സഹപ്രവർത്തകർ നടത്തിയ തിരച്ചിലിലാണ് ഇവർ മീൻ അറയ്ക്കുള്ളിൽ ബോധരഹിതരായി കിടക്കുന്നത് കണ്ടത്. ഉടൻ തന്നെ ഇവരെ പുറത്തെത്തിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ദിലീപ് സുറിന്റെ മരണം സംഭവിച്ചത്. സംഭവത്തിൽ ബേപ്പൂർ കോസ്റ്റൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)