2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

അപ്പീല്‍ നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ; മാസപ്പടിക്കേസില്‍ വിജിലന്‍സ് ഉടന്‍ എഫ്.ഐ.ആര്‍. ഇടും

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 10, ശനി | 04:00 AM
പങ്കുവെക്കുക:
അപ്പീല്‍ നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ; മാസപ്പടിക്കേസില്‍ വിജിലന്‍സ് ഉടന്‍ എഫ്.ഐ.ആര്‍. ഇടും
അപ്പീല്‍ നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ ; മാസപ്പടിക്കേസില്‍ വിജിലന്‍സ് ഉടന്‍ എഫ്.ഐ.ആര്‍. ഇടുംകേരളപ്രഭാതം

മാസപ്പടിക്കേസില്‍ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് ഉടന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യും. ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കേണ്ടതില്ലെന്നാണ് സര്‍ക്കാരിന്റെ തീരുമാനം.

തിരുവനന്തപുരം: മാസപ്പടിക്കേസില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീല്‍ നല്‍കേണ്ടതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് അന്വേഷണം വേഗത്തിലാകുന്നത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അഴിമതി നിരോധന നിയമപ്രകാരമായിരിക്കും വിജിലന്‍സ് നടപടി.

തിരുവനന്തപുരം സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിനായിരിക്കും അന്വേഷണച്ചുമതല. എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന ഹൈക്കോടതി ഉത്തരവ് കഴിഞ്ഞ ദിവസം വിജിലന്‍സ് ഡയറക്ടറേറ്റില്‍ ലഭിച്ചിരുന്നു. പഴുതുകളില്ലാത്ത എഫ്.ഐ.ആര്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരോട് ഇന്ന് ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇന്നുതന്നെയോ തിങ്കളാഴ്ചയോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തേക്കുമെന്നാണ് വിവരം.

ഇഡി സമര്‍പ്പിച്ച രേഖകളില്‍ കേസെടുക്കാന്‍ മാത്രം പോന്ന തെളിവുകളുണ്ടെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിരീക്ഷിച്ചിരുന്നു. അഴിമതിക്ക് വ്യക്തമായ തെളിവുകളുണ്ടായിട്ടും കേസെടുത്ത് മുന്നോട്ടുപോകുന്നതിന് പകരം ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌.ഐ.ടി) നിയോഗിച്ചത് നിയമവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. എസ്‌.ഐ.ടി രൂപീകരണം നിയമവിരുദ്ധമാണെന്ന ഹൈക്കോടതി നിരീക്ഷണം സര്‍ക്കാരിനും വലിയ തിരിച്ചടിയായിരിക്കുകയാണ്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)