2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ചിക്കൻപോക്സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, എല്ലാ ക്ലാസുകളും ഓൺലൈനിലേക്ക് മാറ്റി

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 7, ബുധൻ | 03:40 PM
പങ്കുവെക്കുക:
ചിക്കൻപോക്സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, എല്ലാ ക്ലാസുകളും ഓൺലൈനിലേക്ക് മാറ്റി
ചിക്കൻപോക്സ് വ്യാപനം; കൊച്ചി കുസാറ്റ് ക്യാമ്പസ് അടച്ചു, എല്ലാ ക്ലാസുകളും ഓൺലൈനിലേക്ക് മാറ്റികേരളപ്രഭാതം

ചിക്കൻപോക്സ് പടർന്നതിനെ തുടർന്ന് കുസാറ്റ് ക്യാമ്പസും ഹോസ്റ്റലുകളും അടച്ച് എല്ലാ ക്ലാസുകളും ഓൺലൈനിലേക്ക് മാറ്റി. വരാനിരുന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് മാറ്റിവെച്ചതായും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.

കൊച്ചി: ചിക്കൻപോക്സ് പടർന്നുപിടിച്ചതിനെ തുടർന്ന് കളമശ്ശേരി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ക്യാമ്പസ് അടച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി എല്ലാ ക്ലാസുകളും ഓൺലൈൻ രീതിയിലേക്ക് മാറ്റാനും വിദ്യാർഥികളോട് ഹോസ്റ്റലുകൾ ഒഴിഞ്ഞുപോകാനും അധികൃതർ നിർദേശം നൽകി. നടക്കാനിരുന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പും മാറ്റിവെച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സർവകലാശാല വ്യക്താക്കി.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ക്യാമ്പസിലെ നിരവധി വിദ്യാർഥികൾക്ക് പനിയും മറ്റു അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ക്യാമ്പസിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം രണ്ടു വിദ്യാർഥികൾക്ക് കൂടി ചിക്കൻപോക്സ് സ്ഥിരീകരിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ (എസ്.ഒ.ഇ) ക്ലാസുകൾ മാത്രമാണ് ഓൺലൈനിലേക്ക് മാറ്റിയിരുന്നത്.

എന്നാൽ, രോഗബാധിതരുടെ എണ്ണം വീണ്ടും ഉയർന്നതോടെ ക്യാമ്പസ് പൂർണമായി അടച്ചിടാനും ക്ലാസുകൾ ഓൺലൈനാക്കാനും അധികൃതർ തീരുമാനിക്കുകയായിരുന്നു. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഹോസ്റ്റലുകൾ അടക്കം അടച്ചിടാൻ തീരുമാനിച്ചതെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)