2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

'വാപ്പച്ചി എല്ലാ കാര്യങ്ങളും നോക്കിക്കോളും': അപകടശേഷവും കൂസലില്ലാതെ പ്രതി; കർശന നടപടിക്ക് ഒരുങ്ങി പൊലീസ്

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 11, ഞായർ | 01:07 PM
പങ്കുവെക്കുക:
'വാപ്പച്ചി എല്ലാ കാര്യങ്ങളും നോക്കിക്കോളും': അപകടശേഷവും കൂസലില്ലാതെ പ്രതി; കർശന നടപടിക്ക് ഒരുങ്ങി പൊലീസ്
'വാപ്പച്ചി എല്ലാ കാര്യങ്ങളും നോക്കിക്കോളും': അപകടശേഷവും കൂസലില്ലാതെ പ്രതി; കർശന നടപടിക്ക് ഒരുങ്ങി പൊലീസ്കേരളപ്രഭാതം

കൊച്ചി: നെടുമ്പാശ്ശേരി എയർപോർട്ട് റോഡിൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കർശന നടപടിക്ക് ഒരുങ്ങി പൊലീസും ഗതാഗത വകുപ്പും. പുലർച്ചെ പന്ത്രണ്ടരയോടെയാണ് മദ്യലഹരിയിൽ സുഹൈൽ സജീവ് എന്ന 19 വയസ്സുകാരൻ ഓടിച്ച മിനി കൂപ്പർ കാർ മൂന്നുപേർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിച്ചത്. വയനാട് സ്വദേശി ദേവിക, പാലക്കാട് സ്വദേശി ഗോപിക, കർണാടക സുള്ള്യ സ്വദേശി ഇയാസ് എന്നിവർ തൽക്ഷണം മരിച്ചു. മൂവർക്കും 21 വയസാണ്. പ്രതി സുഹൈൽ സജീവ് പൊലീസ് കസ്റ്റഡിയിലാണ്. ഇയാൾക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.

നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രയ്ക്കിടയിൽ മൂന്ന് ബാറുകളിൽ കയറി പ്രതി മദ്യപിച്ചിരുന്നു. ഇതിന്റെ വീഡിയോയും മൊബൈലിൽ ചിത്രീകരിച്ചു. സുഹൃത്തിനെ വിമാനത്താവളത്തിൽ നിന്ന് കൂട്ടിക്കൊണ്ടുപോകാനാണ് പ്രതിയെത്തിയത്. വിമാനം എത്തുന്ന സമയം 2.40 ആയതിനാൽ വീണ്ടും ബാറുകളിൽ പോയി മദ്യപിച്ചു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)