സമരം പിന്വലിച്ച് കെഎസ്ഇബി മീറ്റര് റീഡര്മാര്; വൈദ്യുതി മന്ത്രിയുമായി നടത്തിയ ചര്ച്ചയെ തുടര്ന്ന് തീരുമാനം
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

കെഎസ്ഇബിയിൽ വേതന വർധന ആവശ്യപ്പെട്ട് ഈ മാസം ഒന്നുമുതൽ സമരം നടത്തിവന്ന കരാർ മീറ്റര് റീഡര്മാര് സമരം പിൻവലിച്ചു. വൈദ്യുതി മന്ത്രി സണ്ണി ജോസഫുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം; വ്യാഴാഴ്ച വിഷയത്തിൽ വീണ്ടും ചർച്ച നടത്തും.
തിരുവനന്തപുരം: വേതന വര്ധന ഉള്പ്പെടെയുള്ള വിവിധ ആവശ്യങ്ങളുന്നയിച്ച് കെഎസ്ഇബി മീറ്റര് റീഡര്മാര് നടത്തിവന്ന സമരം പിൻവലിച്ചു. വൈദ്യുതി മന്ത്രി സണ്ണി ജോസഫുമായി നടത്തിയ ചർച്ചയെ തുടർന്നാണ് സമരം അവസാനിപ്പിക്കാൻ കേരള മീറ്റര് റീഡേഴ്സ് യൂണിറ്റ് തീരുമാനിച്ചത്.
അധിക ജോലിക്ക് മീറ്റര് ഒന്നിന് 1.60 പൈസ നിരക്കിൽ തുക കൂട്ടുക, രണ്ടു മാസത്തിലൊരിക്കലുള്ള മീറ്റര് റീഡിങ് കൂലി അന്പതു ശതമാനം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പ്രതിഷേധം. വേതന വർധന അടക്കമുള്ള വിഷയങ്ങളിൽ വ്യാഴാഴ്ച വീണ്ടും ചർച്ച നടത്തും.
കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന 1800ഓളം വരുന്ന മീറ്റര് റീഡര്മാര് ഈ മാസം ഒന്നുമുതലാണ് സമരം ആരംഭിച്ചത്. ചർച്ചയിൽ ധാരണയായതോടെ പ്രക്ഷോഭം തൽക്കാലത്തേക്ക് അവസാനിപ്പിക്കുകയായിരുന്നു.




