2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

പ്രതി ശ്രീരാജിന്റെ ഭാര്യയും സഹോദരിയും കേസിൽ പിൻമാറാൻ അവർ ആവശ്യപ്പെട്ടിട്ടില്ല; കേസുമായി മുന്നോട്ടുപോകുമെന്നും അതിജീവിതയുടെ പങ്കാളി

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 9, വെള്ളി | 01:35 PM
പങ്കുവെക്കുക:
പ്രതി ശ്രീരാജിന്റെ ഭാര്യയും സഹോദരിയും കേസിൽ പിൻമാറാൻ അവർ ആവശ്യപ്പെട്ടിട്ടില്ല; കേസുമായി മുന്നോട്ടുപോകുമെന്നും അതിജീവിതയുടെ പങ്കാളി
പ്രതി ശ്രീരാജിന്റെ ഭാര്യയും സഹോദരിയും കേസിൽ പിൻമാറാൻ അവർ ആവശ്യപ്പെട്ടിട്ടില്ല; കേസുമായി മുന്നോട്ടുപോകുമെന്നും അതിജീവിതയുടെ പങ്കാളികേരളപ്രഭാതം

കളമശേരി സ്പായിൽ നടന്ന കൂട്ടബലാത്സം​ഗത്തിൽ കേസുമായി മുന്നോട്ടുപോകുമെന്ന് അതിജീവിതയുടെ പങ്കാളി. പ്രതി ശ്രീരാജിന്റെ ഭാര്യയും സഹോദരിയും യുവതിയെ കാണാൻ എത്തിയിരുന്നുവെന്നും കേസിൽ നിന്ന് പിന്മാറാൻ അവർ ആവശ്യപ്പെട്ടിട്ടില്ലെന്നും പങ്കാളി വ്യക്തമാക്കി.

കേസിൽ രണ്ടുപേർ കൂടി പിടികൂടാനുണ്ടെന്നും യുവാവ് വെളിപ്പെടുത്തി. പൊലീസ് യുവതിയുടെ മൊഴി എടുത്തിരുന്നു. രണ്ടു പേരുടെ വിവരങ്ങളും അതിജീവിത പൊലീസിനോട്‌ പറഞ്ഞിട്ടുണ്ട്. അന്വേഷണം ശരിയായി നടക്കുന്നുണ്ടെന്ന് പങ്കാളി പറഞ്ഞു.

എം ഡി എം എ ഉൾപ്പെടെ ലഹരി ശരീരത്തിനകത്തേക്ക് എത്തിയിട്ടുണ്ട്. ലഹരി വസ്തുക്കൾ വെള്ളത്തിൽ കലർത്തി കുടിപ്പിച്ചു. പ്രതി ശ്രീരാജിന്‍റെ ഭാര്യയും സഹോദരിയും കാണാൻ വന്നിരുന്നു. എന്നാൽ അന്വേഷണവുമായി മുന്നോട്ടു പോവുക തന്നെ ചെയ്യും. പണം വാങ്ങി കേസിൽ നിന്ന് പിന്മാറുന്നു എന്ന തരത്തിൽ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കരുതെന്നും യുവാവ് അഭ്യർത്ഥിച്ചു. ഇനി ഒരാൾക്കും ഈ അവസ്ഥ വരരുതെന്നും യുവതിയുടെ പങ്കാളി കൂട്ടിച്ചേർത്തു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)