2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

വടിവാള്‍ വീശീ ഭീഷണിപ്പെടുത്തുന്നത് റീല്‍സിട്ടതോടെ 'റീല്‍സ് യാസീന്‍' ആയി; അതിഥി തൊഴിലാളികളെ വധിക്കാന്‍ ശ്രമിച്ച അസം സ്വദേശി പിടിയില്‍

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 12, തിങ്കൾ | 02:51 PM
പങ്കുവെക്കുക:
വടിവാള്‍ വീശീ ഭീഷണിപ്പെടുത്തുന്നത് റീല്‍സിട്ടതോടെ 'റീല്‍സ് യാസീന്‍' ആയി; അതിഥി തൊഴിലാളികളെ വധിക്കാന്‍ ശ്രമിച്ച അസം സ്വദേശി പിടിയില്‍
വടിവാള്‍ വീശീ ഭീഷണിപ്പെടുത്തുന്നത് റീല്‍സിട്ടതോടെ 'റീല്‍സ് യാസീന്‍' ആയി; അതിഥി തൊഴിലാളികളെ വധിക്കാന്‍ ശ്രമിച്ച അസം സ്വദേശി പിടിയില്‍കേരളപ്രഭാതം

അതിഥി തൊഴിലാളികളെ വടിവാൾ വീശി ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതിയായ 'റീൽസ് യാസീൻ' (അസം സ്വദേശി യാസീൻ ആലം) കോഴിക്കോട് വെള്ളയിൽ പൊലീസിന്റെ പിടിയിലായി. എടപ്പാളിലെ വാടകവീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കോഴിക്കോട്: അതിഥി തൊഴിലാളികളെ വധിക്കാൻ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയിൽ. അസം സ്വദേശി യാസീൻ ആലം എന്ന 'റീൽസ് യാസീൻ' ആണ് കോഴിക്കോട് വെള്ളയിൽ പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം കോഴിക്കോട് ബീച്ച് ആശുപത്രിക്ക് സമീപത്തുവച്ചാണ് ഇതര സംസ്ഥാനക്കാരായ മൂന്ന് തൊഴിലാളികൾക്ക് നേരെ ആക്രമണമുണ്ടായത്. യാസീനും സംഘവും അതിഥി തൊഴിലാളികളുടെ ദേഹത്തേക്ക് ബൈക്ക് ഓടിച്ചുകയറ്റുകയും വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയുമായിരുന്നു. തൊഴിലാളികളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതായിരുന്നു ഇവരുടെ രീതി.

സംഭവത്തിൽ പരാതി ലഭിച്ചതിനെ തുടർന്ന് വെള്ളയിൽ പൊലീസ് സ്റ്റേഷൻ എസ്‌.എച്ച്.ഒ ഹരീഷ് കുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കിയിരുന്നു. തുടർന്ന് നടത്തിയ സൈബർ പരിശോധനയിലും അന്വേഷണത്തിലുമാണ് മലപ്പുറം എടപ്പാളിലെ ഒരു വാടകവീട്ടിൽ നിന്ന് പ്രതിയെ പൊലീസ് പിടികൂടിയത്.

പൊതുനിരത്തുകളിൽ ബൈക്കിന് പിന്നിലിരുന്ന് വടിവാൾ വീശി ഭീഷണിപ്പെടുത്തുന്നതും കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ റീലുകളായി പ്രചരിപ്പിച്ചിരുന്നതിനാലാണ് ഇയാൾ 'റീൽസ് യാസീൻ' എന്ന പേരിൽ കുപ്രസിദ്ധി നേടിയത്. കേസിൽ ഉൾപ്പെട്ട മറ്റുള്ളവർക്കായുള്ള അന്വേഷണം പൊലീസ് തുടരുകയാണ്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)