വിവാഹം മുടങ്ങിയതിൽ മനംനൊന്ത് പുഴയിൽ ചാടി, കൗൺസിലിംഗിനിടെ ഇറങ്ങിയോടിയത് ഇന്നലെ, യുവതിയുടെ മൃതദേഹം കണ്ടെത്തി
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

വിവാഹം മുടങ്ങിയതിൽ മനംനൊന്ത് കൗൺസിലിംഗിനിടെ ഇറങ്ങിയോടി പുഴയിൽ ചാടിയ പയ്യന്നൂർ സ്വദേശിനി ശ്രുതിയുടെ (24) മൃതദേഹം കണ്ടെത്തി. ജനുവരിയിൽ വിവാഹനിശ്ചയം കഴിഞ്ഞ യുവതി, ആൺസുഹൃത്ത് വിവാഹത്തിൽനിന്ന് പിന്മാറിയതിനെ തുടർന്നാണ് ജീവനൊടുക്കിയത്.
കണ്ണൂർ: നിശ്ചയിച്ച വിവാഹത്തിൽനിന്ന് യുവാവ് പിന്മാറിയതിൽ മനംനൊന്ത് യുവതി പുഴയിൽ ചാടി ജീവനൊടുക്കി. പയ്യന്നൂർ സ്വദേശിനിയായ ശ്രുതിയുടെ (24) മൃതദേഹമാണ് കണ്ടെടുത്തത്.
കഴിഞ്ഞ ജനുവരിയിലായിരുന്നു ശ്രുതിയുടേയും നാട്ടുകാരനായ യുവാവിന്റേയും വിവാഹനിശ്ചയം നടന്നത്. എന്നാൽ, പിന്നീട് യുവാവ് വിവാഹത്തിൽനിന്ന് പിന്മാറുകയായിരുന്നു.
ഇതുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനിൽ വെച്ച് ഇരുവർക്കും ഇന്നലെ കൗൺസിലിംഗ് നൽകിയിരുന്നു. ഇതിനിടയിൽ അവിടെനിന്ന് ഇറങ്ങിയോടിയ ശ്രുതി പുഴയിൽ ചാടുകയായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




