2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

നിയമന വിവാദം; ബിആർഎം ഷഫീറിൻ്റെ ഭാര്യ ഷാനി ഷഫീർ രാജിവച്ചു, രാജി സീമാറ്റിലെ റിസർച്ച് ഓഫീസർ തസ്തികയിൽ നിന്ന്

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 12, തിങ്കൾ | 06:05 AM
പങ്കുവെക്കുക:
നിയമന വിവാദം; ബിആർഎം ഷഫീറിൻ്റെ ഭാര്യ ഷാനി ഷഫീർ രാജിവച്ചു, രാജി സീമാറ്റിലെ റിസർച്ച് ഓഫീസർ തസ്തികയിൽ നിന്ന്
നിയമന വിവാദം; ബിആർഎം ഷഫീറിൻ്റെ ഭാര്യ ഷാനി ഷഫീർ രാജിവച്ചു, രാജി സീമാറ്റിലെ റിസർച്ച് ഓഫീസർ തസ്തികയിൽ നിന്ന്കേരളപ്രഭാതം

കോണ്‍ഗ്രസ് നേതാവ് ബി.ആര്‍.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീര്‍ സീമാറ്റ് റിസര്‍ച്ച് ഓഫീസര്‍ തസ്തികയില്‍ നിന്ന് രാജിവെച്ചു. നിയമനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് ബി.ആര്‍.എം. ഷഫീറിന്റെ ഭാര്യ ഷാനി ഷഫീര്‍, കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷണല്‍ മാനേജ്‌മെന്റ് ആന്‍ഡ് ട്രെയിനിങ്ങിലെ (സീമാറ്റ്) റിസര്‍ച്ച് ഓഫീസര്‍ തസ്തികയില്‍ നിന്ന് രാജിവെച്ചു. നിയമനം വലിയ വിവാദമാവുകയും പ്രതിഷേധം ഉയരുകയും ചെയ്തതിന് പിന്നാലെയാണ് നടപടി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അവര്‍ രാജി സമര്‍പ്പിച്ചത്. ഗവേഷണം പൂര്‍ത്തിയാക്കുന്നതിനാണ് രാജിയെന്നാണ് ഔദ്യോഗിക വിശദീകരണം. നിയമനത്തിനെതിരെ ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ സീമാറ്റില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

യു.ഡി.എഫ്. അധികാരത്തില്‍ വന്നതിന് പിന്നാലെ എന്‍.ജി.ഒ. അസോസിയേഷന്റെ സമ്മേളനത്തില്‍, പൊലീസില്‍ സ്ഥലംമാറ്റം ചോദിച്ച അളിയനോട് 'പോയി പണി നോക്കാന്‍' പറഞ്ഞതായി കെ.പി.സി.സി. ജനറല്‍ സെക്രട്ടറി ബി.ആര്‍.എം. ഷഫീര്‍ പ്രസംഗിച്ചിരുന്നു. ഈ പ്രസംഗം വലിയ ചര്‍ച്ചയായതിന് പിന്നാലെയാണ് ഭാര്യയ്ക്ക് താല്‍ക്കാലിക നിയമനം ലഭിച്ചതുമായി ബന്ധപ്പെട്ട വിവാദവും പുറത്തുവന്നത്. ഒഴിവ് വന്നപ്പോള്‍ അപേക്ഷിക്കുക മാത്രമാണ് ചെയ്തതെന്നും ആരുടെയും അവസരം തട്ടിയെടുത്തിട്ടില്ലെന്നുമായിരുന്നു ബി.ആര്‍.എം. ഷഫീറിന്റെ പ്രതികരണം.

എന്നാല്‍, ബയോഡേറ്റ ലഭിച്ചപ്പോള്‍ യോഗ്യതയുടെ അടിസ്ഥാനത്തിലാണ് നിയമനം നടത്തിയതെന്നാണ് സീമാറ്റിന്റെ വിശദീകരണം. അതേസമയം, മുന്‍ സര്‍ക്കാര്‍ നിയമിച്ച സി.പി.എം. നേതാക്കളുടെ ബന്ധുക്കളെ ആരെയും പിരിച്ചുവിട്ടിട്ടില്ലെന്നും, അധ്യാപക പരിശീലന സ്ഥാപനമായ സീമാറ്റില്‍ പുതിയ സര്‍ക്കാര്‍ കൂടുതല്‍ നിയമനങ്ങള്‍ നടത്തുകയാണെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ബന്ധുനിയമനങ്ങള്‍ മുന്‍കാലങ്ങളില്‍ ശക്തമായ രാഷ്ട്രീയ ആയുധമാക്കിയ യു.ഡി.എഫ്. അധികാരത്തില്‍ വന്നതിനുശേഷം സ്വന്തം നേതാക്കളുടെ ബന്ധുക്കള്‍ക്ക് ജോലി തരപ്പെടുത്തുന്നു എന്ന ആക്ഷേപമാണ് വ്യാപകമായി ഉയരുന്നത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)