കേരളത്തിന്റെ ആരോഗ്യരംഗം രാജ്യത്തിന്റെ പ്രകാശഗോപുരം, ആ വിളക്ക് കെടുത്താതിരുന്നാല് മതി, വേറെ അത്ഭുതവിളക്കൊന്നും തേടി പോകേണ്ട കാര്യമില്ല: പിണറായി വിജയന്
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

തിരുവനന്തപുരം: സംസ്ഥാനത്തെ മരുന്ന് ക്ഷാമവുമായി ബന്ധപ്പെട്ട ആരോഗ്യമന്ത്രിയുടെ വാദങ്ങള് പറഞ്ഞ് മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്. മരുന്ന് ക്ഷാമമില്ലെന്നും ചില മരുന്നുകള് കുറവാണെന്നും പറയുന്ന ആരോഗ്യമന്ത്രി ഈ കുറവ് തന്നെയാണ് ക്ഷാമമെന്ന് മനസിലാക്കണമെന്ന് പിണറായി വിജയന് നിയമസഭയില് പറഞ്ഞു. ആരോഗ്യരംഗത്തെ പ്രശ്നങ്ങള് പരിഹരിക്കാന് അലാവുദ്ദീന്റെ അത്ഭുതവിളക്ക് കൈയിലില്ലെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. കേരളത്തെ ആരോഗ്യരംഗം രാജ്യത്തിന്റെ പ്രകാശഗോപുരമാണ്. ആ വിളക്ക് കെടുത്താതിരുന്നാല് മതി. വേറെ അത്ഭുതവിളക്കൊന്നും തേടിപ്പോകേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു. ( pinarayi vijayan replay to health minister k muraleedharan)
സര്ക്കാരിന്റെ പിടിപ്പുകേടാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്ക്ക് കാരണമെന്ന് പിണറായി വിജയന് പറഞ്ഞു. സമീപനങ്ങള്ക്ക് ആത്മാര്ഥതയില്ലാത്തതാണ് യഥാര്ഥ പ്രശ്നം. മരുന്നുകിട്ടാന് ജനങ്ങള് മണിക്കൂറുകള് ക്യൂ നില്ക്കുന്നതും എന്നിട്ടും കിട്ടാതെ മടങ്ങുന്നതും നാം മാധ്യമങ്ങളില് കാണുന്നുണ്ട്. അട്ടപ്പാടിയില് ഈ അടുത്തിടെ ശിശുമരണങ്ങള് ഉള്പ്പെടെ റിപ്പോര്ട്ട് ചെയ്യപ്പെടുമ്പോള് ആരാണ് അതിന് ഉത്തരവാദിയെന്ന് ആലോചിക്കണമെന്നും പിണറായി വിജയന് കൂട്ടിച്ചേര്ത്തു




