രാജീവ് ഗാന്ധി വധത്തില് ഞാന് കണ്ട സത്യങ്ങള്! Mind Ur Words ല് വെളിപ്പെടുത്തലുമായി മേജര് രവി
S
Samanyu
സ്റ്റാഫ് റിപ്പോർട്ടർ
2026 ഒക്ടോബർ 12, തിങ്കൾ | 10:26 AM
പങ്കുവെക്കുക:

മുന് പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തില് നിര്ണായക വെളിപ്പെടുത്തലുമായി മേജര് രവി. ശ്രീപെരുമ്പത്തൂരില് രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള് ഒരൊറ്റ കോണ്ഗ്രസ് നേതാവ് പോലും അടുത്തില്ലാതിരുന്നത് സംശയം ജനിപ്പിക്കുന്നതാണ്. രാജ്യത്തിനകത്ത് പ്രമുഖര് ഉള്പ്പെട്ട ഗൂഡാലോചന നടന്നിരിക്കാമെന്നും മേജര് രവി പറഞ്ഞു. രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ പിടികൂടാന് നിയോഗിച്ച പ്രത്യക കമാന്ഡോ സംഘത്തെ നയിച്ചത് മേജര് രവിയായിരുന്നു.24 ഡിജിറ്റലിലെ ‘Mind your words ‘ podcast ഷോയിലാണ് മേജര് രവി മനസ് തുറന്നത്. ജീവിതത്തിലെ വ്യത്യസ്ത അനുഭവങ്ങളും, വൈകാരിക മുഹൂര്ത്തങ്ങളും പങ്കുവെക്കുന്ന ‘Mind your words’ podcast show 24 ഡിജിറ്റല് പ്ലാറ്റ്ഫോമുകളില് കാണാം.
പങ്കുവെക്കുക:




