2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

തിരുവനന്തപുരത്തെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് കേസ്: അച്ചടക്ക നടപടി നേരിട്ട മുൻ എൽസി സെക്രട്ടറിക്ക് വീണ്ടും പാർട്ടി ചുമതല

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 9, വെള്ളി | 11:13 AM
പങ്കുവെക്കുക:
തിരുവനന്തപുരത്തെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് കേസ്: അച്ചടക്ക നടപടി നേരിട്ട മുൻ എൽസി സെക്രട്ടറിക്ക് വീണ്ടും പാർട്ടി ചുമതല
തിരുവനന്തപുരത്തെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് കേസ്: അച്ചടക്ക നടപടി നേരിട്ട മുൻ എൽസി സെക്രട്ടറിക്ക് വീണ്ടും പാർട്ടി ചുമതലകേരളപ്രഭാതം

രക്തസാക്ഷി വിഷ്ണു ഫണ്ട് തട്ടിപ്പിൽ നടപടി നേരിട്ട മുൻ എൽ.സി സെക്രട്ടറി രവീന്ദ്രന് വി. ശിവൻകുട്ടിയുടെ ഇടപെടലോടെ വീണ്ടും സി.ഐ.ടി.യു ചുമതല നൽകി. തട്ടിപ്പുകാരനായ നേതാവിനെ പാർട്ടി സംരക്ഷിക്കുന്നതിൽ പ്രതിഷേധിച്ച് കൊല്ലപ്പെട്ട വിഷ്ണുവിന്റെ കുടുംബം നേതൃത്വത്തിന് പരാതി നൽകി.

തിരുവനന്തപുരം: രക്തസാക്ഷി വിഷ്ണു ഫണ്ട് തട്ടിപ്പ് കേസിൽ അച്ചടക്ക നടപടി നേരിട്ട മുൻ എൽ.സി സെക്രട്ടറി രവീന്ദ്രന് വീണ്ടും പാർട്ടി പദവി നൽകിയതിൽ പ്രതിഷേധം ശക്തമാകുന്നു. രവീന്ദ്രനെ സി.ഐ.ടി.യു ഏരിയ കൺവീനറായി നിയമിച്ചതിനെതിരെ കൊല്ലപ്പെട്ട വിഷ്ണുവിന്റെ കുടുംബം സിപിഎം നേതൃത്വത്തിന് പരാതി നൽകി. മന്ത്രി വി. ശിവൻകുട്ടിയുടെ ഇടപെടലിനെ തുടർന്നാണ് നടപടി നേരിട്ട നേതാവിന് വീണ്ടും ചുമതല നൽകിയതെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം.

രവീന്ദ്രന് പുതിയ ചുമതല നൽകുന്നതിൽ പാർട്ടിക്കുള്ളിൽ തന്നെ ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് സി.ഐ.ടി.യു ഏരിയ സമ്മേളനം മാറ്റിവെച്ചിരുന്നു. തട്ടിപ്പ് കേസിൽ ആരോപണവിധേയനായ നേതാവിനെ പാർട്ടി നേതൃത്വം തുടർച്ചയായി സംരക്ഷിക്കുന്നതിൽ പ്രതിഷേധിച്ച് വിഷ്ണുവിന്റെ സഹോദരൻ വിനോദ് നേരത്തെ പാർട്ടി അംഗത്വം ഉപേക്ഷിച്ചിരുന്നു.

2008 ഏപ്രിൽ ഒന്നിനാണ് സിപിഎം വഞ്ചിയൂർ ബ്രാഞ്ച് അംഗമായിരുന്ന വിഷ്ണു കൈതമുക്കിൽ വെച്ച് കൊല്ലപ്പെടുന്നത്. ആർ.എസ്.എസ് പ്രവർത്തകർ പ്രതികളായ കേസിൽ 2022-ൽ ഹൈക്കോടതി മുഴുവൻ പ്രതികളെയും വെറുതെവിട്ടിരുന്നു.

വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കുന്നതിനായി വഞ്ചിയൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 10 ലക്ഷം രൂപ ഫണ്ട് പിരിച്ചെടുത്തിരുന്നു. എന്നാൽ ഇതിൽ അഞ്ച് ലക്ഷം രൂപ അന്നത്തെ ലോക്കൽ സെക്രട്ടറി സ്വന്തം നിലയിൽ പിൻവലിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതി വർഷങ്ങൾക്ക് ശേഷമാണ് പുറത്തുവരുന്നത്. സംഭവത്തിൽ പാർട്ടിതല അന്വേഷണം നടത്തുകയും രവീന്ദ്രനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ നടപടികളെയെല്ലാം കാറ്റിൽപ്പറത്തിയാണ് ഇപ്പോൾ നേതാവിന് വീണ്ടും പ്രധാന ചുമതല നൽകിയിരിക്കുന്നത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)