2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

മാസപ്പടി ഇടപാടിൽ പിണറായി വിജയൻ അടക്കമുള്ളവരുടെ അപ്പീലുകൾ ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല; നാളത്തേക്ക് മാറ്റി

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 12, തിങ്കൾ | 01:33 PM
പങ്കുവെക്കുക:
മാസപ്പടി ഇടപാടിൽ പിണറായി വിജയൻ അടക്കമുള്ളവരുടെ അപ്പീലുകൾ ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല; നാളത്തേക്ക് മാറ്റി
മാസപ്പടി ഇടപാടിൽ പിണറായി വിജയൻ അടക്കമുള്ളവരുടെ അപ്പീലുകൾ ഹൈക്കോടതി ഇന്ന് പരിഗണിക്കില്ല; നാളത്തേക്ക് മാറ്റികേരളപ്രഭാതം

മാസപ്പടി ഇടപാടിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ നൽകിയ അപ്പീൽ ഹൈക്കോടതി നാളത്തേക്ക് മാറ്റി. തങ്ങളുടെ ഭാഗം കേൾക്കാതെ പുറപ്പെടുവിച്ച വിധി സ്വാഭാവിക നീതിയുടെ നിഷേധമാണെന്നും ഉത്തരവ് സ്റ്റേ ചെയ്യണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം.

കൊച്ചി: മാസപ്പടി ഇടപാടിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരായ അപ്പീലുകൾ ഹൈക്കോടതി ഇന്ന് പരിഗണിച്ചില്ല. ഹർജികൾ നാളത്തേക്ക് മാറ്റി. നേരത്തെ ഇന്ന് വൈകിട്ട് നാല് മണിക്ക് അപ്പീൽ പരിഗണിക്കുമെന്നായിരുന്നു അറിയിപ്പ്.

അപ്പീൽ നൽകാൻ കോടതിയുടെ പ്രത്യേക അനുമതി തേടിയുള്ള ഹർജിയാണ് നാളെ പരിഗണിക്കുക. സിംഗിൾ ബെഞ്ചിലെ കേസിൽ പിണറായി വിജയൻ കക്ഷിയല്ലാതിരുന്നതിനാലാണ് സ്പെഷ്യൽ ലീവ് പെറ്റീഷൻ നൽകിയിട്ടുള്ളത്. സി.എം.ആർ.എൽ - എക്സാലോജിക് പണമിടപാടു കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവർ ഹൈക്കോടതിയെ സമീപിച്ചത്.

സിംഗിൾ ബെഞ്ച് ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ എടുത്തതെന്ന് സർക്കാർ വിശദീകരിച്ചു. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പ്രതിയുടെ അഭിപ്രായം കേൾക്കേണ്ടതുണ്ടോ എന്നും കോടതി ചോദിച്ചു. വിവരങ്ങളും തെളിവുകളും ഉണ്ടെങ്കിൽ കേസെടുക്കാൻ ആരോപണ വിധേയനെ കേൾക്കേണ്ടതുണ്ടോ എന്നും കോടതി ആരാഞ്ഞു.

സിംഗിൾ ബെഞ്ചിന് മുന്നിലുണ്ടായിരുന്ന ഹർജിയിൽ കക്ഷികളായിരുന്നില്ലെന്നതിനാലാണ് പിണറായി വിജയൻ അടക്കമുള്ളവർ അപ്പീൽ നൽകാൻ അനുമതി തേടിയത്. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താൽ എന്താണ് സംഭവിക്കുകയെന്ന് ജസ്റ്റിസുമാരായ കെ. നടരാജനും ജോബിൻ സെബാസ്റ്റ്യനും അടങ്ങിയ ഡിവിഷൻ ബെഞ്ച് ചോദിച്ചിരുന്നു. തുടർന്ന് അപ്പീൽ ഫയൽ ചെയ്യാൻ കോടതി അനുമതി നൽകുകയായിരുന്നു.

ഒക്ടോബർ ഒൻപതിലെ സിംഗിൾ ബെഞ്ച് വിധി പൂർണമായി റദ്ദാക്കുക, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനുള്ള ഉത്തരവും തുടർനടപടികളും അപ്പീലിൽ അന്തിമ തീരുമാനമുണ്ടാകുന്നതുവരെ സ്റ്റേ ചെയ്യുക തുടങ്ങിയ ആവശ്യങ്ങളാണ് പിണറായി വിജയൻ അടക്കമുള്ളവർ ഉന്നയിച്ചിരിക്കുന്നത്. ആകെ നാല് സെറ്റ് അപ്പീലുകളാണ് സമർപ്പിച്ചിട്ടുള്ളത്.

തന്‍റെ വാദം കേൾക്കാൻ അവസരം നൽകാതെയാണ് സിംഗിൾ ബെഞ്ച് വിധി പ്രസ്താവിച്ചതെന്നും ഇത് സ്വാഭാവിക നീതിയുടെ നിഷേധമാണെന്നുമാണ് പിണറായി വിജയൻ അപ്പീലിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ഇതേ വിഷയവുമായി ബന്ധപ്പെട്ട പരാതികൾ നേരത്തേ തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും പരിശോധിച്ച് തള്ളിയതാണെന്നും അപ്പീലിൽ വ്യക്തമാക്കുന്നുണ്ട്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)