കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ എസ്എഫ്ഐ നേതാവിന് നേരേ ആക്രമണം; ആക്രമിച്ചത് KSU-MSF പ്രവർത്തകരെന്ന് എസ്എഫ്ഐ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ ബൈക്കിലെത്തിയ സംഘത്തിന്റെ ആക്രമണത്തിൽ തലയ്ക്ക് പരിക്കേറ്റ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരിരാമനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലപ്പുറം: കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസിൽ വിദ്യാർഥിക്ക് നേരെ ആക്രമണം. എസ്.എഫ്.ഐ മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഹരിരാമനാണ് ആക്രമണത്തിനിരയായത്. ബുധനാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
ബൈക്കിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് പറയപ്പെടുന്നു. തലയ്ക്ക് പരിക്കേറ്റ ഹരിരാമനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമണത്തിന് പിന്നിൽ കെ.എസ്.യു - എം.എസ്.എഫ് പ്രവർത്തകരാണെന്ന് എസ്.എഫ്.ഐ ആരോപിച്ചു. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച രാത്രി വൈകിയും എസ്.എഫ്.ഐ പ്രവർത്തകർ തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




