2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

പ്രതിപക്ഷ ഉപനേതൃസ്ഥാനം; ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകില്ല, തീരുമാനം കടുപ്പിച്ച് സിപിഐ

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 8, വ്യാഴം | 03:42 PM
പങ്കുവെക്കുക:
പ്രതിപക്ഷ ഉപനേതൃസ്ഥാനം; ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകില്ല, തീരുമാനം കടുപ്പിച്ച് സിപിഐ
പ്രതിപക്ഷ ഉപനേതൃസ്ഥാനം; ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകില്ല, തീരുമാനം കടുപ്പിച്ച് സിപിഐകേരളപ്രഭാതം

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിന് വേണ്ടി മുന്നണി നേതൃത്വത്തിന് മുന്നിൽ ഇനി അപേക്ഷിക്കാൻ പോകേണ്ടെന്ന് തീരുമാനിച്ച് സിപിഐ. ആവശ്യം ഉന്നയിച്ച് അങ്ങോട്ട് ചർച്ചയ്ക്ക് പോകേണ്ടെന്നാണ് ധാരണ. സിപിഐഎം മുൻകൈ എടുത്ത് ക്ഷണിച്ചാൽ മാത്രം ചർച്ച എന്നാണ് നിലപാട്. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിൽ തീരുമാനമാകും വരെ നിയമസഭാകക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്ന നിലപാടിൽ
ഉറച്ച് നിൽക്കാനും സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് തീരുമാനിച്ചു.

അടുത്തയാഴ്ച നിയമസഭാ സമ്മേളനം തുടങ്ങുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ ഉപനേതാവ് സ്ഥാനം സംബന്ധിച്ച കാര്യങ്ങൾ സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് വീണ്ടും ചർച്ചയ്ക്ക് എടുത്തത്. പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണം എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ല. പല തവണ ഉന്നയിച്ചിട്ടും സിപിഐഎമ്മിൽ നിന്ന് അനുകൂലമായ മറുപടി ഉണ്ടാകാത്തതിനാൽ ഇനി അപേക്ഷിക്കാൻ പോകേണ്ടെന്നാണ് സംസ്ഥാന സെക്രട്ടേറിയേറ്റിൽ ഉണ്ടായ ധാരണ. പിന്നാലെ നടന്ന് ആവശ്യം ഉന്നയിച്ച് പാർട്ടിക്ക് അഭിമാനക്ഷതം ഉണ്ടാക്കേണ്ടെന്ന വിലയിരുത്തലിലാണ് ഈ നിലപാടിലേക്ക് എത്തിയത്. അതേസമയം, നിയമസഭാ കക്ഷിയോഗത്തിൽ നിന്ന് വിട്ടുനിൽക്കുമ്പോഴും സഭാതലത്തിലെ മുന്നണിയുടെ ഇടപെടലുകളുമായി സഹകരിക്കും.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)