2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

Kozhikode Child Abduction Attempt: 'ഏഴുവയസ്സുകാരനെ പിടിച്ചുപൊക്കി ചാക്കിലാക്കാൻ ശ്രമം, ബഹളംവെച്ച് കുട്ടികൾ'; കോഴിക്കോട് സംഭവിച്ചത് ഇത്

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 9, വെള്ളി | 01:26 PM
പങ്കുവെക്കുക:
Kozhikode Child Abduction Attempt: 'ഏഴുവയസ്സുകാരനെ പിടിച്ചുപൊക്കി ചാക്കിലാക്കാൻ ശ്രമം, ബഹളംവെച്ച് കുട്ടികൾ'; കോഴിക്കോട് സംഭവിച്ചത് ഇത്
Kozhikode Child Abduction Attempt: 'ഏഴുവയസ്സുകാരനെ പിടിച്ചുപൊക്കി ചാക്കിലാക്കാൻ ശ്രമം, ബഹളംവെച്ച് കുട്ടികൾ'; കോഴിക്കോട് സംഭവിച്ചത് ഇത്കേരളപ്രഭാതം

കോഴിക്കോട് : കോഴിക്കോട് ബീച്ചിന് സമീപം കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന പരാതിയിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മംഗലാപുരം സ്വദേശികളായ ശ്രീനിവാസൻ, ലക്ഷ്മി എന്നിവരാണ് പിടിയിലായത്. ബേപ്പൂർ സ്വദേശികളുടെ മകനായ ഏഴുവയസ്സുകാരനെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയെന്നാണ് പരാതി. നാട്ടുകാർ ചേർന്ന് ഇരുവരെയും തടഞ്ഞുവെച്ച് പോലീസിന് കൈമാറുകയായിരുന്നു.

പുതിയകടവിലാണ് സംഭവം. ഏഴുവയസ്സുകാരനെ ചാക്കിൽ കയറ്റി തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്നാണ് പരാതി. കുട്ടിയെ പിടിച്ചുപൊക്കി ചാക്കിലാക്കാൻ ശ്രമം നടത്തുകയായിരുന്നുവെന്ന് മറ്റ് കുട്ടികൾ മാധ്യമങ്ങളോട് പറഞ്ഞു. തങ്ങൾ ബഹളം വെച്ചതിനെ തുടർന്ന് കുട്ടിയെ ഇട്ടിട്ട് അവർ ഓടി. ആളുകൾ ചേർന്ന് ബീച്ചിന് സമീപത്തുവെച്ച് രണ്ടുപേരെയും പിടികൂടുകയായിരുന്നുവെന്നും അവർ വ്യക്തമാക്കി.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

നെടുമ്പാശേരി അപകടം: ​ഗൂഢാലോചനക്ക് തെളിവില്ല, കസ്റ്റഡി അനുവദിക്കരുതെന്ന് പ്രതിഭാ​ഗം, അപകടത്തിൽ മരിച്ചവർക്കും സ്വപ്നങ്ങളുണ്ടായിരുന്നെന്ന് പ്രോസിക്യൂഷൻ
കേരളം