2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

Kerala News Today Highlights: കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കമായി

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 8, വ്യാഴം | 05:46 PM
പങ്കുവെക്കുക:
Kerala News Today Highlights: കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കമായി
Kerala News Today Highlights: കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കമായികേരളപ്രഭാതം

Kerala Today Breaking News Highlights: തിരുവനന്തപുരം: കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് തുടക്കമായി. ആഭ്യന്തര വിമാനത്താവളത്തിലെ കാർഗോ ടെർമിനലിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി.പി.ജോൺ കാർഗോ സർവീസ് ഫ്ലാഗ് ഓഫ് ചെയ്തു. ഒരു ടൺ മൊബൈൽ ഫോണുകളാണ് ആദ്യ സർവീസിൽ കൊണ്ടുപോയത്. ഡൽഹിയിൽനിന്ന് എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചവയായിരുന്നു ഈ മൊബൈൽ ഫോണുകൾ. കെഎസ്ആർടിസി വാടകയ്ക്കെയെടുത്ത ട്രക്കിലാണ് ഫോണുകൾ ആലുവയിലേക്ക് കയറ്റി അയച്ചത്. സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയ പദ്ധതിയാണിത്.സർക്കാരിന്റെ നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയ ഈ പദ്ധതി കെഎസ്ആർടിസിയുടെ ചരിത്രത്തിലെ തന്നെ വലിയൊരു ചുവടുവയ്പ്പാണെന്ന് മന്ത്രി പറഞ്ഞു. ആദ്യഘട്ടത്തിൽ അഞ്ച് വാഹനങ്ങൾ ഉൾപ്പെടുത്തി ആരംഭിക്കുന്ന കാർഗോ സേവനം ഘട്ടംഘട്ടമായി വിപുലീകരിക്കും. കെഎസ്ആർടിസിയുടെ നിലവിലുള്ള ലോജിസ്റ്റിക് ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിനും പുതിയ സംവിധാനം സഹായകമാകും. ഭാവിയിൽ നൂറിലധികം ട്രക്കുകളുള്ള വലിയൊരു ഫ്ലീറ്റായി കെഎസ്ആർടിസി മാറുമെന്നും മന്ത്രി പറഞ്ഞു

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

നെടുമ്പാശേരി അപകടം: ​ഗൂഢാലോചനക്ക് തെളിവില്ല, കസ്റ്റഡി അനുവദിക്കരുതെന്ന് പ്രതിഭാ​ഗം, അപകടത്തിൽ മരിച്ചവർക്കും സ്വപ്നങ്ങളുണ്ടായിരുന്നെന്ന് പ്രോസിക്യൂഷൻ
കേരളം