സിഎംആർഎൽ ഇടപാടിൽ കേസെടുക്കാമെന്ന് ഹൈക്കോടതി, പിണറായിയും വീണയും റിയാസും പ്രതികളാകും
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

ഇഡി റിപ്പോര്ട്ടില് മുന് മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ളവര്ക്കെതിരെ അഴിമതി തടയല് നിയമപ്രകാരം എഫ്ഐആര് രേഖപ്പെടുത്തി അന്വേഷണം നടത്താമെന്ന് ഹൈക്കോടതി. കേസെടുക്കാതെയുള്ള അന്വേഷണത്തിനെതിരെ അഡ്വ. കെ എം ഷാജഹാന് ഫയല് ചെയ്ത ഹര്ജിയില് ജസ്റ്റിസ് എ ബദ്ദറുദ്ദീനാണ് വിധി പറഞ്ഞത്.
സിഎംആര്എല് - എക്സലോജിക് പണമിടപാടില് ഇഡി നടത്തിയ അന്വേഷണത്തിന്റെ തുടര്ച്ചയായി പിണറായി വിജയന്, മകള് ടി വീണ, വീണയുടെ ഭര്ത്താവും മുന് മന്ത്രിയുമായ പി എ മുഹമ്മദ് റിയാസ് എന്നിവര്ക്കെതിരെ അഴിമതി തടയല് നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സംസ്ഥാന പോലീസ് മേധാവിക്ക് റിപ്പോര്ട്ട് നല്കിയിരുന്നു. എന്നാല് കേസ് രജിസ്റ്റര് ചെയ്യ്യാതെ ക്രൈംബ്രാഞ്ചിന്റെ പ്രാഥമികാന്വേഷണത്തിനായിരുന്നു ഡിജിപിയുടെ ഉത്തരവ്. ഇതിനെ ചോദ്യം ചെയ്താണ് ഹര്ജി ഫയല് ചെയ്തത്.
ആദ്യം എഫ്ഐആര് രജിസ്റ്റര് ചെയ്യേണ്ടതില്ലെന്നും ഇത് സംബന്ധിച്ച് സുപ്രീം കോടതി ഉത്തരവുണ്ടെന്നും സര്ക്കാര് വാദിച്ചു. ഹര്ജി തന്നെ നിലനില്ക്കില്ലെന്ന വാദമാണ് സര്ക്കാര് ഉന്നയിച്ചത്. എന്നാല് ഹര്ജിക്കാരന്റെ വാദത്തിന് അനുകൂല നിലപാടാണ് ഇഡി സ്വീകരിച്ചത്. ഗുരുതര സ്വഭാവമുള്ളതാണ് കുറ്റകൃത്യമെന്നും എഫ്ഐആര് രജിസ്റ്റര് ചെയ്യാന് ബാധ്യതയുണ്ടെന്നുമായിരുന്നു ഇഡിയുടെ വാദം. ഇത് അംഗീകരിച്ചാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചത്




