2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

സ്ത്രീ പീഡകര്‍ എത്ര ഉന്നതരായാലും നടപടിയെടുത്ത പാരമ്പര്യമാണ് സിപിഐഎമ്മിന്റേത്: പി കെ ശ്രീമതി

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 8, വ്യാഴം | 06:07 PM
പങ്കുവെക്കുക:
സ്ത്രീ പീഡകര്‍ എത്ര ഉന്നതരായാലും നടപടിയെടുത്ത പാരമ്പര്യമാണ് സിപിഐഎമ്മിന്റേത്: പി കെ ശ്രീമതി
സ്ത്രീ പീഡകര്‍ എത്ര ഉന്നതരായാലും നടപടിയെടുത്ത പാരമ്പര്യമാണ് സിപിഐഎമ്മിന്റേത്: പി കെ ശ്രീമതികേരളപ്രഭാതം

തിരുവനന്തപുരം: സ്ത്രീ പീഡകര്‍ എത്ര ഉന്നതരായാലും നിര്‍ദാക്ഷണ്യം നടപടിയെടുത്ത പാരമ്പര്യം മാത്രമാണ് സിപിഐഎമ്മിനുള്ളതെന്ന് കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി. അത് ഇനിയും ഓര്‍ക്കാത്തവരുണ്ടെങ്കില്‍ 'വിനാശകാലെ വിപരീതബുദ്ധി' എന്ന് മാത്രമെ ഇപ്പോള്‍ പറയാന്‍ കഴിയൂവെന്നും പി കെ ശ്രീമതി വ്യക്തമാക്കി. ആരോപണം നേരിടുന്ന ഇ എന്‍ സുരേഷ് ബാബുവിനെ പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയതില്‍ സംസ്ഥാന നേതൃത്വം വ്യക്തത വരുത്താത്ത പശ്ചാത്തലം മുന്നിലുണ്ട്. അതിനിടെയാണ് നേതൃത്വത്തെ ഉന്നം വെച്ച് ഫേസ്ബുക്ക് കുറിപ്പിലൂടെ പരസ്യമായി രംഗത്തെത്തിയത്.

'ഒരു കാര്യം ഞാന്‍ വ്യക്തമാക്കാം. പെണ്‍കുട്ടികളെയോ സ്ത്രീകളെയോ പീഡിപ്പിച്ചവര്‍ എത്ര ഉന്നതരായാലും അവര്‍ക്കെതിരെ നിര്‍ദ്ദാക്ഷണ്യം നടപടി എടുത്ത പാരമ്പര്യം മാത്രമേ സിപിഐഎമ്മിനുള്ളു. അത് ഇനിയും ഓര്‍ക്കാത്തവരുണ്ടെങ്കില്‍ ''വിനാശകാലെ വിപരീതബുദ്ധി ''എന്ന് മാത്രേ ഇപ്പോള്‍ പറയാന്‍ കഴിയൂ', പി കെ ശ്രീമതി ഫേസ്ബുക്കില്‍ കുറിച്ചു.

ഇ എന്‍ സുരേഷ് ബാബുവിനെതിരെ പാര്‍ട്ടി നടപടിയെന്നത് ശുദ്ധ അസംബദ്ധമാണെന്നായിരുന്നു കഴിഞ്ഞദിവസം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചത്. സുരേഷ് ബാബുവിനെതിരെ ക്രിമിനല്‍ സ്വഭാവമുള്ള ഒരു പരാതിയും ലഭിച്ചിട്ടില്ല. എന്തുകൊണ്ടാണ് നേതൃമാറ്റം എന്നത് പാലക്കാട് ജില്ലാ ഘടകത്തോട് ചോദിക്കണമെന്നുമായിരുന്നു പ്രതികരണം.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)