2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

യാത്ര സ്വന്തം ചെലവില്‍; മന്ത്രിമാരുടെ സ്വകാര്യ വിദേശയാത്രയെ നിയമസഭയിൽ ന്യായീകരിച്ച് മുഖ്യമന്ത്രി

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 13, ചൊവ്വ | 09:28 AM
പങ്കുവെക്കുക:
യാത്ര സ്വന്തം ചെലവില്‍; മന്ത്രിമാരുടെ സ്വകാര്യ വിദേശയാത്രയെ നിയമസഭയിൽ ന്യായീകരിച്ച് മുഖ്യമന്ത്രി
യാത്ര സ്വന്തം ചെലവില്‍; മന്ത്രിമാരുടെ സ്വകാര്യ വിദേശയാത്രയെ നിയമസഭയിൽ ന്യായീകരിച്ച് മുഖ്യമന്ത്രികേരളപ്രഭാതം

തിരുവനന്തപുരം: മന്ത്രിമാരുടെ സ്വകാര്യ വിദേശയാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. നാലു മാസത്തിനിടെ ഒമ്പത് മന്ത്രിമാരാണ് വിദേശയാത്ര നടത്തിയത്. സ്വന്തം ചെലവിലാണ് മന്ത്രിമാര്‍ വിദേശ യാത്ര നടത്തിയതെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി മറുപടി നല്‍കി. നിയമസഭാ രേഖയുടെ പകർപ്പ് റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു. പ്രതിപക്ഷ എംഎല്‍എമാരുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി രേഖാമൂലം മറുപടി നല്‍കിയത്. അതേസമയം മന്ത്രിമാരുടെ ചെലവുകളില്‍ അവ്യക്തത തുടരുകയാണ്വിദേശയാത്ര നടത്തിയവരില്‍ മന്ത്രി പി സി വിഷ്ണുനാഥ് നടത്തിയ യാത്ര മാത്രമാണ് ഔദ്യോഗിക യാത്രയായി രേഖപ്പെടുത്തിയിരിക്കുന്നത്. അതിനാല്‍ അദ്ദേഹത്തിന്റെ യാത്രയുടെ പൂര്‍ണ ചെലവും വഹിച്ചിരിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. ബാക്കിയുള്ള എട്ടു മന്ത്രിമാര്‍ക്കും വിദേശയാത്രയ്ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ഇവര്‍ സ്വന്തം ചെലവിലാണ് യാത്ര നടത്തിയതെന്നാണ് വിശദീകരണം. ഇവരില്‍ പലരും സ്വകാര്യ വ്യക്തികളുടെയോ സംഘടനയുടെയോ ക്ഷണം ലഭിച്ചാണ് വിദേശ യാത്ര നടത്തിയിരിക്കുന്നത്. അതിനാല്‍ ഈ യാത്രയ്ക്ക് മന്ത്രിമാര്‍ സ്വന്തം നിലയ്ക്ക് പണം ചെലവാക്കിയോ എന്ന ചോദ്യമാണ് നിയമസഭയില്‍ ഉയര്‍ന്നത്സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിച്ചാണ് മന്ത്രിമാര്‍ യാത്ര ചെയ്തതെങ്കില്‍ അത് ചട്ടലംഘനമല്ലേ എന്ന ചോദ്യവും പ്രതിപക്ഷ അംഗങ്ങള്‍ ഉയര്‍ത്തി. എന്നാല്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടില്ലെന്ന ഉത്തരമാണ് മുഖ്യമന്ത്രി നല്‍കിയത്. പാരിതോഷികമോ സ്‌പോണ്‍സര്‍ഷിപ്പോ സ്വീകരിക്കുന്നത് ചട്ടലംഘനമല്ലേ എന്നതായിരുന്നു പ്രധാന ചോദ്യം. പ്രതിപക്ഷം ഇക്കാര്യത്തില്‍ വിമര്‍ശനം ഉന്നയിച്ചത് വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. തുടര്‍ന്ന് രണ്ട് മന്ത്രിമാര്‍ വിദേശയാത്ര റദ്ദാക്കിയിരുന്നു. കെപിസിസി പ്രസിഡന്റ് കൂടിയായ സണ്ണി ജോസഫും വര്‍ക്കിങ് പ്രസിഡന്റ് കെ പി അനില്‍കുമാറും കോണ്‍ഗ്രസിന്റെ സാംസ്‌കാരിക സംഘടന ഇന്‍കാസിന്റെ പരിപാടിയില്‍ പങ്കെടുക്കാതെ യാത്ര റദ്ദാക്കുകയാണ് ഉണ്ടായത്. ഏറ്റവും കൂടുതല്‍ ദിവസം വിദേശത്ത് തുടര്‍ന്നത് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെ എം ഷാജിയാണ്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)