തിരുവോണം ബമ്പറിൽ അവകാശവാദവുമായി തമിഴ്നാട് സ്വദേശി, ടിക്കറ്റിന്റെ ഫോട്ടോയുണ്ടെന്ന് വാദം, എത്തിയത് പാലക്കാട് എസ്പി ഓഫീസിൽ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

തിരുവോണം ബമ്പർ: യഥാർത്ഥ ടിക്കറ്റ് നഷ്ടപ്പെട്ടെന്നും ഫോണിൽ ഫോട്ടോയുണ്ടെന്നും അവകാശപ്പെട്ട് തമിഴ്നാട് സ്വദേശി സാദിഖ് പാലക്കാട് എസ്.പി ഓഫീസിലെത്തി. കണ്ണൂരിൽ വിറ്റ ടിക്കറ്റിന് സമ്മാനം ലഭിച്ച് വിജയി തുക കൈപ്പറ്റിയെന്ന റിപ്പോർട്ടുകൾക്കിടെയാണ് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് ടിക്കറ്റെടുത്തതെന്ന പുതിയ വാദവുമായി ഇയാൾ രംഗത്തെത്തിയത്.
പാലക്കാട്: തിരുവോണം ബമ്പറിന്റെ യഥാർത്ഥ ഭാഗ്യശാലി താനാണെന്ന അവകാശവാദവുമായി തമിഴ്നാട് സ്വദേശി രംഗത്ത്. തമിഴ്നാട് സ്വദേശിയായ സാദിഖ് ആണ് അവകാശവാദവുമായി പാലക്കാട് എസ്.പി ഓഫീസിലെത്തിയത്.
യഥാർത്ഥ ടിക്കറ്റ് നഷ്ടപ്പെട്ടുപോയെന്നും ഇതിന്റെ ഫോട്ടോ ഫോണിലുണ്ടെന്നുമാണ് സാദിഖിന്റെ വാദം. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് താൻ ടിക്കറ്റെടുത്തതെന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.
TL 360615 എന്ന നമ്പർ ടിക്കറ്റിനാണ് ഇത്തവണത്തെ തിരുവോണം ബമ്പർ ലഭിച്ചത്. കണ്ണൂർ തളിപ്പറമ്പിൽ വിറ്റ ടിക്കറ്റിനാണ് സമ്മാനാർഹമായതെന്നും യഥാർത്ഥ വിജയി ലോട്ടറി വകുപ്പിനെ സമീപിച്ച് തുക കൈപ്പറ്റിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് പുതിയ അവകാശവാദവുമായി തമിഴ്നാട് സ്വദേശി എത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




