2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കെ സി വേണുഗോപാലുമായി ഭിന്നത ഇല്ല, തീരുമാനങ്ങളെല്ലാം പ്രധാന നേതാക്കളുമായി കൂടിയാലോചിച്ച്; അടൂർ പ്രകാശിന്റെ വിമർശനം തള്ളി മുഖ്യമന്ത്രി

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 9, വെള്ളി | 12:54 PM
പങ്കുവെക്കുക:
കെ സി വേണുഗോപാലുമായി ഭിന്നത ഇല്ല, തീരുമാനങ്ങളെല്ലാം പ്രധാന നേതാക്കളുമായി കൂടിയാലോചിച്ച്; അടൂർ പ്രകാശിന്റെ വിമർശനം തള്ളി മുഖ്യമന്ത്രി
കെ സി വേണുഗോപാലുമായി ഭിന്നത ഇല്ല, തീരുമാനങ്ങളെല്ലാം പ്രധാന നേതാക്കളുമായി കൂടിയാലോചിച്ച്; അടൂർ പ്രകാശിന്റെ വിമർശനം തള്ളി മുഖ്യമന്ത്രികേരളപ്രഭാതം


തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ വിമർശനം തള്ളി മുഖ്യമന്ത്രി വി ഡി സതീശൻ. തീരുമാനങ്ങളെല്ലാം പ്രധാന നേതാക്കളുമായി കൂടിയാലോചിച്ചാണ് എടുക്കുന്നത്. എല്ലാ തീരുമാനങ്ങളും പാർട്ടി നയങ്ങൾക്കും രീതികൾക്കും അനുസരിച്ചാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഓരോ തീരുമാനങ്ങളും മുതിർന്ന നേതാക്കളുടെ അനുമതിയോടെയാണെന്നും വി ഡി സതീശൻ വാർത്താ ഏജൻസിയോട് പ്രതികരിച്ചു. വിഷയത്തില്‍ ആദ്യമായിട്ടാണ് മുഖ്യമന്ത്രി പ്രതികരിക്കുന്നത്. കെ സി ഗോപാലുമായി ഭിന്നത ഇല്ല. പിണറായി വിജയനെതിരെ കേസെടുക്കണമെന്ന കോടതി ഉത്തരവിൽ മുഖ്യമന്ത്രി പ്രതികരിച്ചു. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിയെ വിമർശിച്ചാണ് അടൂർ പ്രകാശ് മല്ലികാർജുൻ ഖർഗെക്ക് പരാതി നല്‍കിയത്. പാർട്ടിയെയും മുന്നണിയേയും അവഗണിച്ച് മുഖ്യമന്ത്രി ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നു, മുന്നണി കൺവീനന്നെ നിലയിൽ തന്നെ അവഗണിക്കുന്നു, തീരുമാനങ്ങൾ അറിയുന്നത് മാധ്യമങ്ങളിലൂടെ തുടങ്ങിയ പരാതിയാണ് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗയെ നേരിൽ കണ്ട് അടൂർ പ്രകാശ് ധരിപ്പിച്ചത്.

മഹിള കോൺഗ്രസ് നേതൃത്വത്തിൻ്റെയും ഘടക കക്ഷികളുടെയും നിലപാടും അടൂർ പ്രകാശ് അറിയിച്ചെന്നാണ് വിവരം. അരമണിക്കൂറോളം നീണ്ട കൂടികാഴ്ചയിൽ ഹൈക്കമാൻഡ് ഇടപെടൽ വേണമെന്ന ശക്തമായ ആവശ്യവും അടൂർ പ്രകാശ് ഉന്നയിച്ചിരുന്നു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)