2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

മാസപ്പടി കേസ്: ‘പിണറായി വിജയന് ലഭിച്ചത് കൈക്കൂലിപ്പണം’; ED ഡിജിപിയ്ക്ക് നൽകിയ റിപ്പോർട്ട് പുറത്ത്

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 9, വെള്ളി | 06:25 AM
പങ്കുവെക്കുക:
മാസപ്പടി കേസ്: ‘പിണറായി വിജയന് ലഭിച്ചത് കൈക്കൂലിപ്പണം’; ED ഡിജിപിയ്ക്ക് നൽകിയ റിപ്പോർട്ട് പുറത്ത്
മാസപ്പടി കേസ്: ‘പിണറായി വിജയന് ലഭിച്ചത് കൈക്കൂലിപ്പണം’; ED ഡിജിപിയ്ക്ക് നൽകിയ റിപ്പോർട്ട് പുറത്ത്കേരളപ്രഭാതം


കൊച്ചി: സിഎംആർഎൽ- എക്സാലോജിക് ഇടപാടിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും വീണ ടി ക്കും എതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി ഡിജിപിയ്ക്ക് നൽകിയ റിപ്പോർട്ടിന്റെ പൂർണ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. പിണറായി വിജയന് ലഭിച്ചത് കൈക്കൂലിപ്പണമെന്ന് ഇഡി റിപ്പോർട്ടിൽ പറയുന്നു. 26 പേജുള്ള പകർപ്പാണ് ട്വന്റിഫോറിന് ലഭിച്ചിരിക്കുന്നത്. സെപ്റ്റംബർ 9നാണ് കത്ത് സംസ്ഥാന പൊലീസ് മേധാവിയ്ക്ക് ഇഡി കത്തയച്ചത്.

ഐ.ടി കൺസൾട്ടൻസി, മാർക്കറ്റിംഗ് സേവനങ്ങൾ എന്ന വ്യാജേന സിഎംആർഎൽ ആകെ 2.78 കോടി രൂപ നൽകിയെന്ന് റിപ്പോർട്ടിൽ പറയുന്നു. എക്സാലോജിക് സൊല്യൂഷൻസുമായി പ്രതിമാസം 3 ലക്ഷം രൂപ റിട്ടെയ്നർ ആയി ഒരു സർവീസ് ലെവൽ എഗ്രിമെന്റ് ഉണ്ടാക്കി, ഒപ്പം വീണ ടിയെ വ്യക്തിപരമായി പ്രതിമാസം 5 ലക്ഷം രൂപ നിരക്കിൽ ഐ.ടി & മാർക്കറ്റിംഗ് കൺസൾട്ടന്റായി നിയമിച്ചു. എന്നാൽ വീണ ടിയോ അവരുടെ കമ്പനിയായ എക്സാലോജിക് സൊല്യൂഷൻസോ യാതൊരു സേവനവും നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സിഎംആർഎല്ലിൽ നിന്ന് ലഭിച്ച തുക പിണറായി വിജയന് കൈക്കൂലിയായി നൽകിയതാണെന്ന് ഇഡി റിപ്പോർട്ടിൽ പറയുന്നുവീണയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത രേഖകൾ വിശകലനം ചെയ്തതിൽ നിന്ന് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾ വഴി അനധികൃതമായി പണം കൈമാറ്റം ചെയ്തതായും കണ്ടെത്തി. നിഖിൽ, വാരിസ്, ഷൈജൽ എന്നിവർ മുഹമ്മദ് റിയാസിന്റെയും ബന്ധുക്കളുടെയും അടുത്ത സുഹൃത്തുക്കളാണെന്ന് വീണ സമ്മതിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)