ചാലക്കുടിയിൽ പെയിൻ്റ് കടയിൽ വൻ തീപിടിത്തം; നിരവധി ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത്
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

തൃശൂർ: ചാലക്കുടിയിൽ വൻ തീപിടിത്തം. ചാലക്കുടി നോർത്ത് ജങ്ഷനിലുള്ള ഊക്കൻസ് പെയിൻ്റ് ഹാർഡ് വെയർ ഷോപ്പിനാണ് തീപിടിച്ചത്. രാവിലെ 8:30 നാണ് തീപിടുത്തമുണ്ടായത്. പെയിൻ്റ് സൂക്ഷിച്ച ഭാഗത്തുനിന്നാണ് തീ പടർന്നതെന്നാണു വിവരം. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേര്ന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
ചാലക്കുടി നോർത്തിലുള്ള പെയിൻ്റ് ഗോഡൗണിൽ ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. വൈകാതെ രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള നടപടികൾ ആരംഭിക്കുകയായിരുന്നു. തീപിടിച്ച സ്ഥലത്ത് നിന്നും കുറച്ചകലെയായി ഒരു ഗ്യാസ് ഗോഡൗൺ ഉണ്ട്. ഇവിടെ നിന്ന് സിലിണ്ടറുകൾ മാറ്റി. സമീപത്തുള്ള കടകളിലേക്ക് തീ പടരാതെ ഇരിക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്തീപിടിത്തത്തിനുള്ള കാരണം എന്തെന്ന് വ്യക്തമല്ല. തീ അണച്ചതിനു ശേഷം സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
തീപിടിച്ചത് പെയിൻ്റ് ഗോഡൗണിൽ ആയതിനാൽ ഇത് ആളിപടരാനുള്ള സാഹചര്യമുണ്ട്. ഇത് മുൻകൂട്ടി കണ്ടാണ് നടപടികൾ സ്വീകരിക്കുന്നത്. എത്രയും പെട്ടന്ന് തീ അണയ്ക്കാനുള്ള പരിശ്രമത്തിലാണ്




