2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ച നിലയിൽ, സംഭവം തിരുവനന്തപുരം കടയ്ക്കാവൂരിൽ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 12, തിങ്കൾ | 03:36 AM
പങ്കുവെക്കുക:
പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ച നിലയിൽ, സംഭവം തിരുവനന്തപുരം കടയ്ക്കാവൂരിൽ
പത്താം ക്ലാസ് വിദ്യാർത്ഥിനി മരിച്ച നിലയിൽ, സംഭവം തിരുവനന്തപുരം കടയ്ക്കാവൂരിൽകേരളപ്രഭാതം

തിരുവനന്തപുരം കടയ്ക്കാവൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. വിനോദയാത്ര പോകാൻ അനുവാദം നൽകാത്തതിനെത്തുടർന്നുള്ള മനോവിഷമമാണ് മരണ കാരണമെന്ന് ബന്ധുക്കൾ പറയുന്നു.

തിരുവനന്തപുരം: കടയ്ക്കാവൂരിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കാവൂർ സ്വദേശികളായ ഷാൻ - അനീഷ ദമ്പതികളുടെ മകൾ സിദ്ധി (15) ആണ് മരിച്ചത്.

കിടപ്പുമുറിയിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടെത്തിയ കുട്ടിയെ, അമ്മ കത്രിക ഉപയോഗിച്ച് കയർ മുറിച്ച് താഴെയിറക്കി ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തുംമുമ്പേ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

മാതാപിതാക്കൾ നിയമപരമായി വേർപിരിഞ്ഞതിനെ തുടർന്ന് സിദ്ധി അമ്മയോടൊപ്പമായിരുന്നു താമസം. സ്കൂളിൽ നിന്ന് വിനോദയാത്ര പോകാൻ മാതാപിതാക്കൾ അനുവാദം നൽകാതിരുന്നതുമായി ബന്ധപ്പെട്ട് കുട്ടി മനോവിഷമത്തിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ കടയ്ക്കാവൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)