2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ആന്റോ അ​ഗസ്റ്റിൻ പ്രതിയായ അബ്കാരി കേസ്: ഭാര്യാമാതാവ് ലില്ലി ജോസിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 7, ബുധൻ | 09:40 AM
പങ്കുവെക്കുക:
ആന്റോ അ​ഗസ്റ്റിൻ പ്രതിയായ അബ്കാരി കേസ്: ഭാര്യാമാതാവ് ലില്ലി ജോസിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി
ആന്റോ അ​ഗസ്റ്റിൻ പ്രതിയായ അബ്കാരി കേസ്: ഭാര്യാമാതാവ് ലില്ലി ജോസിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതികേരളപ്രഭാതം

ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസിൽ ഭാര്യമാതാവ് ലില്ലി ജോസിന്റെ മുൻകൂർ ജാമ്യാപേക്ഷ കൽപ്പറ്റ ജില്ലാ സെഷൻസ് കോടതി തീർപ്പാക്കി.

കൊച്ചി: ആന്റോ അഗസ്റ്റിൻ പ്രതിയായ അബ്കാരി കേസിൽ ഭാര്യമാതാവ് ലില്ലി ജോസ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കി. കേസിൽ നിലവിൽ പ്രതിയല്ലാത്തതിനാൽ വയനാട് (കൽപ്പറ്റ) ജില്ലാ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. അതേസമയം, കേസിൽ പ്രതി ചേർക്കുകയാണെങ്കിൽ നോട്ടീസ് നൽകിയ ശേഷം മാത്രമേ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കാവൂ എന്ന പ്രതിഭാഗത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു.

അളവിൽ കവിഞ്ഞ മദ്യശേഖരം പിടിച്ചെടുത്ത വീട് ഭാര്യമാതാവ് ലില്ലിയുടെ പേരിലുള്ളതാണെന്ന് ആന്റോ അഗസ്റ്റിൻ മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെ ലില്ലിയുടെ മൊഴിയെടുക്കാൻ എക്സൈസ് സംഘം നീക്കം തുടങ്ങിയതോടെയാണ് ഇവർ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)